ഇംഫാല്‍; മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ വീണ്ടും കര്‍ഫ്യു ഏര്‍പ്പെടുത്തി. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ നാളെ രാവിലെ അഞ്ചുവരെയാണ് കര്‍ഫ്യു. മണിപ്പൂരില്‍ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്‌തേക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, മാസങ്ങളായി കത്തിനില്‍ക്കുന്ന മണിപ്പൂര്‍ കലാപത്തിന് പിന്നാലെ ബി.ജെ.പി മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ചേക്കുമെന്ന് സൂചനകളും പുറത്തുവരുന്നുണ്ട്. ഉച്ചയ്ക്ക് മൂന്നുമണിയോടെ ബിരേന്‍ സിങ് ഗവര്‍ണറെ കാണും. മണിപ്പുരില്‍ സംഘര്‍ഷം നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് രാജിനീക്കം എന്നാണ് സൂചനകള്‍.
Also read: ട്വിറ്ററിന് 50 ലക്ഷം രൂപ പിഴയിട്ട് ഹൈക്കോടതി
ബിരേന്‍ സിങ് രാജിവയ്ക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നു കുക്കി വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഒരുവിഭാഗത്തിനു മുഖ്യമന്ത്രിയിലുള്ള വിശ്വാസം പൂര്‍ണമായി നഷ്ടപ്പെട്ടുവെന്നും ഇവര്‍ വ്യക്തമാക്കി. എന്നാല്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു ബിജെപി. സര്‍ക്കാര്‍ പിരിച്ചുവിട്ടു രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം