ബംഗളൂരു: ചില സാമൂഹിക മാധ്യമ അക്കൗണ്ടുകളും ട്വീറ്റുകളും മരവിപ്പിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ഉത്തരവിനെതിരെ ട്വിറ്റർ നൽകിയ ഹർജി കർണാടക ഹൈകോടതി തള്ളുകയും ട്വിറ്ററിന് 50 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.
കഴിഞ്ഞ വർഷമാണ് ഐ.ടി മന്ത്രാലയം നൽകിയ ഉത്തരവിനെതിരെ ട്വിറ്റർ കോടതിയെ സമീപിച്ചത്. ഫെബ്രുവരി 2021 മുതൽ ഫെബ്രുവരി 2022 വരെയുള്ള നിരവധി ട്വീറ്റുകളും അക്കൗണ്ടുകളുംമാണ് മരവിപ്പിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്. അതിൽ 39 എണം മരവിപ്പിക്കാനുള്ള ആവശ്യമാണ് ട്വിറ്റർ ചോദ്യം ചെയ്തത്.
Read More: കുട്ടികൾക്ക് കൂട്ടായി കൂൾകിഡ്‌സ്
2022ലാണ് കർണാടക ഹൈകോടതിയെ സമീപിച്ച് തങ്ങളുടെ പ്ലാറ്റ്ഫോമിനെ നിയന്ത്രിക്കാനുള്ള കേന്ദ്ര ശ്രമത്തെ ട്വിറ്റർ ചോദ്യം ചെയ്തത്. വാദത്തിനിടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനാവശ്യപ്പെടുമ്പോൾ കാരണവും വ്യക്തമാക്കണമെന്നും ആവശ്യമെങ്കിൽ അതിനെ ചോദ്യം ചെയ്യാനുള്ള സൗകര്യം വേണമെന്നും ട്വിറ്റർ കോടതിയിൽ ആവശ്യപ്പെട്ടു.
എന്നാൽ ട്വിറ്റർ വർഷങ്ങളായി മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ട്വിറ്ററും കേന്ദ്ര സർക്കാറും 50 കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ട്. അതിനു ശേഷമാണ് അക്കൗണ്ട് മരവിപ്പിക്കൽ ഉത്തരവിട്ടത്. രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ ട്വിറ്റർ തയാറല്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും കേന്ദ്രം കോടതിയിൽ വാദിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം