തിരുവനന്തപുരം: ഇറാനിൽ തടവിലാക്കപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളെ നേരിൽ സന്ദർശിച്ച് സമാശ്വസിപ്പിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം അഞ്ചുതെങ്ങിൽ മാധ്യമങ്ങളോട് മന്ത്രി സംസാരിച്ചു. മത്സ്യത്തൊഴിലാളികളെ തിരികെ എത്തിക്കാൻ ഉള്ള ശ്രമങ്ങൾ ഊർജിതമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
Read More: യു എ ഈ ഗോൾഡൻ വിസ നേടി മലയാളി വിദ്യാർത്ഥി
വിദേശകാര്യ മന്ത്രാലയവും എംബസിയും ഇറാൻ അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. മത്സ്യ തൊഴിലാളികൾ എവിടെ ആണ് കസ്റ്റഡിയിൽ ഉള്ളതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രതിനിധികൾ ഉടൻ തന്നെ അവരുമായി കൂടിക്കാഴ്ച നടത്തുമെന്നും അതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. നയതന്ത്ര സമ്മർദം ചെലുത്തി തൊഴിലാളികളെ ഉടൻ മോചിപ്പിക്കാൻ ആകുമെന്നാണ് പ്രതീക്ഷ എന്നും വി. മുരളീധരൻ പറഞ്ഞു.
ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും നരേന്ദ്രമോദിയുടെ ഭരണകാലത്ത് രാജ്യാന്തര തലത്തിൽ ഇത്തരം വിഷയങ്ങളിൽ അതിവേഗ ഇടപെടലുകൾ നടക്കുന്നുണ്ട്. നൈജീരിയയിൽ തടവിലാക്കപ്പെട്ട കൊല്ലം സ്വദേശികളെ ഇക്കഴിഞ്ഞ ദിവസം നാട്ടിൽ തിരികെ എത്തിച്ച സംഭവം ഉദാഹരിച്ച മന്ത്രി പ്രതീക്ഷയോടെ ആണ് ഇടപെടലുകളെ നോക്കി കാണുന്നത് എന്നും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം