കൊച്ചി : കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ പെട്രോൾ പമ്പ് ഡീലർഷിപ്പിന് 5 വർഷത്തിനു ശേഷമാണ് അപേക്ഷ ക്ഷണിക്കുന്നത്. കേരളത്തിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ 718 സ്ഥലങ്ങളും ഭാരത് പെട്രോളിയം 398, ഹിന്ദുസ്ഥാൻ പെട്രോളിയം 187 ലൊക്കേഷനുകളുമാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. പലതും സംവരണ വിഭാഗങ്ങൾക്കുള്ളതാണ്. നഗരപ്രദേശങ്ങൾ, നിർമാണം നടക്കുന്ന ഹൈവേകൾ, ഗ്രാമങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാണ് പുതിയ പമ്പുകൾ ആരംഭിക്കുന്നത്.കേരളത്തിൽ പുതിയതായി 1303 റീട്ടെയ്ൽ ഔട്ലെറ്റുകൾ തുടങ്ങാനാണ് പൊതുമേഖല എണ്ണ കമ്പനികൾ തീരുമാനിച്ചിരിക്കുന്നത് .
നിലവിൽ ഇന്ത്യയിൽ അൻപതിനായിരത്തോളം പെട്രോൾ പമ്പുകൾ ഉള്ളപ്പോൾ ഇന്ത്യയൊട്ടാകെ അത്രത്തോളം തന്നെ പുതിയ പമ്പുകൾ തുടങ്ങാനാണ് ഇപ്പോഴത്തെ പരസ്യം. കേരളത്തിൽ ഏകദേശം 1500 പമ്പുകൾ ഇപ്പോഴുണ്ട്. ഇതിനു മുൻപ് 2018ൽ ഇത്രതന്നെ പമ്പുകൾക്കായി പരസ്യം നൽകിയിരുന്നെങ്കിലും കേരളത്തിൽ തുടങ്ങിയത് 300 പമ്പുകളാണ്. സ്ഥല ലഭ്യത മുതൽ കർശന നിയന്ത്രണങ്ങൾ വരെ തടസ്സമാകുന്നതാണ് കാരണം.
Read More:ഓഹരി വിപണിയിൽ ഇരട്ട നേട്ടം
നഗര, മുനിസിപ്പാലിറ്റി പരിധിയിലും ഹൈവേകളോടും ചേർന്നുമുള്ള സ്ഥലം റെഗുലർ വിഭാഗത്തിലും അല്ലാത്തവ റൂറൽ വിഭാഗത്തിലും ഉൾപ്പെടുത്തിയാണ് ഡീലർഷിപ് നൽകുന്നത്. സംവരണമില്ലാത്തവർക്ക് റെഗുലർ ഔട്ലെറ്റുകൾക്ക് 10,000 രൂപയും റൂറലിൽ 8000 രൂപയുമാണ് അപേക്ഷാ ഫീസ്. ഇതു തിരിച്ചുകിട്ടുകയുമില്ല. സെപ്റ്റംബർ 27 വരെ അപേക്ഷിക്കാം.
കഴിഞ്ഞ 6 വർഷത്തിനിടയ്ക്ക് പെട്രോൾ, ഡീസൽ ഡീലർ കമ്മിഷനിൽ വർധന വരുത്താതെ, സംസ്ഥാനത്തെ 70 ശതമാനം പമ്പുകളും നഷ്ടത്തിലോടുന്ന സാഹചര്യത്തിൽ പുതിയ പമ്പുകൾ തുടങ്ങാൻ തിടുക്കം കൂട്ടുകയാണ് എണ്ണ കമ്പനികളെന്ന് പമ്പ് ഉടമകൾ ആരോപിക്കുന്നു.
ഡീലർ തിരഞ്ഞെടുപ്പ് പ്രക്രിയയും ബിസിനസ് നടത്തിപ്പും ലളിതമാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എല്ലാ റീട്ടെയിൽ ഔട്ട്ലെറ്റുകളും ഓട്ടമേഷൻ ഉൾപ്പെടെ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിക്കുമെന്നും ഐഒസി കേരള മേധാവിയും ചീഫ് ജനറൽ മാനേജറുമായ സഞ്ജീബ് കുമാർ ബെഹ്റ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം