Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Human Rights

‘ഞങ്ങള്‍ അടിമച്ചങ്ങലയില്‍’ -ഇതും സ്വാതന്ത്രാനന്തര ഭാരതം…സ്വാതന്ത്രാനന്തര ജീവിതം..

Swapana Sooryan by Swapana Sooryan
Jun 29, 2023, 10:15 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ജൂണിലെ ചുട്ടുപൊള്ളുന്ന രാത്രിയിൽ, ഭഗവാൻ ഘുക്‌സെ ഒരു ഞെട്ടലോടെ ഉണർന്നു.. തന്‍റെ ജീവനുവേണ്ടി ഓടാൻ തീരുമാനിച്ചു. മരണമല്ലാതെ മറ്റൊന്നും മുന്നിലില്ലെന്ന് അയാള്‍ക്ക് അറിയാമായിരുന്നു . എങ്കിലും ഒരു അവസാന ശ്രമം. വീർത്ത കണ്ണുകളും കാലിലെ കുഴിഞ്ഞ മുറിവുകളുമായി അവസാന ശ്രമം. അയാള്‍ രക്ഷപ്പെട്ടു. പറഞ്ഞുവരുന്നത്  ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന് അവകാശപ്പെടുന്ന മനുഷ്യാവകാശങ്ങള്‍ക്കായി ഏത് ലോക വേദിയിലും ഘോരഘോരം വാദിക്കുന്ന ഇന്ത്യയെന്ന മഹാരാജ്യത്തെ ചില നേര്‍ക്കാഴ്ചകളെ കുറിച്ചാണ്. സമൂഹത്തിന്‍റെ തെളിഞ്ഞ പ്രതലങ്ങള്‍ക്കടിത്തട്ടില്‍ കലങ്ങിപ്പായുന്ന ഒഴുക്കിനെ കുറിച്ചാണ്. അടിമകളുടെ ലോകത്തെ കുറിച്ചാണ്. നരകത്തിന്‍റെ അങ്ങേത്തലക്കല്‍ എന്ന് വിശേഷിപ്പിക്കാവുന്ന ലോകം. 
 

                 അടിമകള്‍ എന്ന് വിളിക്കപ്പെടുന്ന  ഒരു വിഭാഗം ജനതയെ നമ്മളില്‍ എത്രപേര്‍ക്കറിയാം.  ഒരു പക്ഷെ സിനിമകളിലും വായനകളിലും മാത്രം പരിചമുള്ളവര്‍. നിവൃത്തികേടിന്‍റെ അങ്ങേയറ്റമായ ജീവിതക്കാഴ്ചകള്‍. പക്ഷെ യാഥാര്‍ത്ഥ്യം അതിന്‍റെ നൂറുമടങ്ങ്  ദുരിതപൂര്‍ണ്ണമെന്ന് ലോകത്തോട് വിളിച്ചു പറയുകയാണ് ഇന്ത്യയില്‍ നിന്നുള്ള  ഭഗവാൻ ഘുക്‌സെ അടക്കമുള്ളവര്‍.

ആടുജീവിതങ്ങള്‍;-

                  ഇനി മഹാരാഷ്ട്രയിലെ മഹാരാഷ്ട്രയിലെ ഉസ്മാനബാദ് ജില്ലയിൽ നിന്നുള്ള കാഴ്ചയിലേക്ക്. ചില കരാറുകാർ കിണർ കുഴിക്കാൻ തൊഴിലാളികളെ വാടകയ്‌ക്കെടുക്കുന്നു.  അങ്ങനെ കരാര്‍ അടിസ്ഥാനത്തില്‍ കിണര്‍ കുഴിക്കുന്ന ജോലിക്കായിഎത്തിയതാണ്  ഭഗവാൻ ഘുക്‌സെ. അയാളോടൊപ്പം മറ്റ് ആറുപേര്‍ കൂടി അവിടെ ഒപ്പമുണ്ടായിരുന്നു. ദിവസങ്ങള്‍ കടക്കവേ അവര്‍ക്കു മനസിലായി പറഞ്ഞറിവില്‍ മാത്രമുള്ള അടിമകളേക്കാള്‍ ഗതികെട്ടതാണ് തങ്ങളുടെ ജീവിതമെന്ന്. മരണം മാത്രം മോചനം നല്‍കുന്ന തടവിലാണെന്ന്.

sw

                      ദിവസവും 12 മുതൽ 14 മണിക്കൂർ വരെയാണ് ജോലിസമയം. അതിനുശേഷം ഇവരെ ചങ്ങലയില്‍ ബന്ധിക്കുകയാണ്. തുടര്‍ന്ന് പിന്നീട് കടുത്ത പീഡനങ്ങള്‍. മയക്കുമരുന്ന് നൽകി ഭക്ഷണമോ വെള്ളമോ ഇല്ലാതെ മണിക്കൂറുകളോളം ശാരീരിക അധ്വാനം ചെയ്യിക്കുന്നു. രാത്രി തൊഴിലാളികൾക്ക് രക്ഷപ്പെടാൻ കഴിയാത്തവിധം ട്രാക്ടറുകളിൽ ചങ്ങലയിൽ ബന്ധിക്കും. വേദനയും, വിശപ്പും, ക്ഷീണവുമൊക്കെയായി ഉറങ്ങാന്‍ കഴിയാതെ വരുമ്പോള്‍ ഏതൊക്കെയോ ആളുകള്‍ എത്തി വടികൊണ്ട് തലങ്ങും വിലങ്ങും അടി. പിന്നീട് വിലകുറഞ്ഞ മദ്യവും മയക്കുമരുന്നും കുടിപ്പിച്ച് ബലം പ്രയോഗിച്ച് മയക്കും. കുഴിച്ച കിണറുകൾക്കുള്ളിൽ തന്നെയായിരുന്നു മലമൂത്ര വിസര്‍ജ്ജനവും.  ജോലി പൂർത്തിയാക്കിയ ശേഷം വിസര്‍ജ്ജ്യം വാരിക്കളയണം.  ഇവരിൽ ഭൂരിഭാഗം പേരുടെയും കണ്ണുകളിലും കാലുകളിലും കുമിളകളും ആഴത്തിലുള്ള മുറിവുകളും ഉണ്ടായി. താങ്ങാനാകാത്ത ജോലി, മര്‍ദ്ദനം  എങ്ങനെ രക്ഷപ്പെടണമെന്ന് ചിന്തിക്കാനുള്ള ശേഷി പോലും  അവര്‍ക്കുണ്ടായിരുന്നില്ല.  ദിവസങ്ങള്‍ ഏതെന്ന് പോലും തിരിച്ചറിയാനാകാത്ത അവസ്ഥ. 

hg

ReadAlso:

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിന്‍ ഷെറിന്‍ എബ്രഹാം: 10 മാസം പ്രായമുള്ള കുഞ്ഞ് 5 പേര്‍ക്ക് പുതുജീവനേകി

വാളയാർ ആൾകൂട്ടക്കൊല; ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

‘പുച്ചീ..ഒന്ന് ചത്ത് തരാവോ നിനക്ക്’: എനിക്ക് നിന്നെ ഇങ്ങനെ കാണാന്‍ വയ്യ; ആ വാക്കുകള്‍ നെഞ്ചില്‍ ഒരു ആണി പോലെ തറച്ചു; സ്‌നൂക്കര്‍ താരത്തിനോട് അമ്മ പറഞ്ഞ വാക്കുകള്‍ ?

“അച്ഛന്‍ സ്വാമി” യുടെ അഴിഞ്ഞാട്ടം പൊളിച്ചത് പതിനേഴു കാരി; ശരീരഭാഗങ്ങളില്‍ നാണയങ്ങള്‍ വെച്ചുള്ള പൂജയ്ക്ക് സ്ത്രീകള്‍ പൂര്‍ണ്ണ നഗ്‌നരാകണം

ആയുസ്സ് ’22 വയസ്സ് വരെ’ എന്നാണ് പറഞ്ഞത്… 43-ാം വയസ്സിൽ മികവിന്റെ പുരസ്കാരവുമായി സംഗീത

      ജൂൺ 15ഓ 16ഓ എന്ന് കൃത്യമായി ഖുക്സെയ്ക്ക് ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല. ഒടുവില്‍ രക്ഷപ്പെടാന്‍ തീരുമാനിക്കുകയായിരുന്നു. ഇരുട്ടിന്‍റെ മറവില്‍ കാലിലെ ചങ്ങലയുടെ ചെറിയ പൂട്ട് പൊട്ടിക്കാനുള്ള ശ്രമം നടത്തി. പരാജയപ്പെട്ടപ്പോള്‍ പിന്നീട് ഒരു വിരല്‍ കൊളുത്തില്‍ കടത്തി അത് വളയ്ക്കാനുള്ള ശ്രമമായി . മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കൊളുത്തുകള്‍ അകറ്റി.  കോമ്പൌണ്ടില് നിന്ന് പുറത്തിറങ്ങി മുന്നില്‍ കണ്ട കരിമ്പിന്‍ തോട്ടത്തിലൂടെ ജീവന് പറപ്പിച്ച ഓട്ടം.. ഏതോ റെയില്‍വേ ട്രാക്കില്‍കയറി. ഇന്നും സ്വപ്നമാണോയെന്ന് താന്‍ ആലോചിക്കുന്നുവെന്ന് ഭഗവാന്‍ ഘുക്സെ ഭീതിയോടെ പറയുന്നു.  ഘുക്‌സെ തന്‍റെ ഗ്രാമത്തിലെത്തി പീഡനത്തെക്കുറിച്ച് പോലീസിനെ അറിയിക്കുകയായിരുന്നു.  അതേ കരാറുകാർ നടത്തുന്ന രണ്ട് വ്യത്യസ്ത കിണറുകളിൽ നിന്ന് മറ്റ് 11 തൊഴിലാളികളെയാണ് അയാളുടെ വീണ്ടെടുത്ത ആത്മധൈര്യം രക്ഷിച്ചത്. തൊഴിലാളികളെ കണ്ടെത്തിയ സാഹചര്യം അതിഭീകരം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. 

7uh

                 ഒസ്മാനാബാദിനടുത്തുള്ള അഹമ്മദ്‌നഗർ പട്ടണത്തിൽ ജോലിതേടി നിരവധി തൊഴിലാളികളാണ് എത്തപ്പെടുന്നത്. ഇവരാണ്  ഇത്തരം ലോബികളുടെ കൈയ്യില്‍ പെടുന്നതും. കരാര്‍ എന്ന രീതിയില്‍ ആദ്യം സമീപിക്കും. കിണര്‍ കുഴിക്കുന്നതിന് മൂന്ന് നേരം ഭക്ഷണത്തോടൊപ്പം 500 രൂപയെന്ന മോഹന വാഗ്ദ്ദാനത്തില്‍ അവര്‍ വീഴുകയാണ്. പിന്നീട് ഏജന്‍റുമാര്‍ വിവിധ സ്ഥലങ്ങളിലേക്ക് ഇവരെ മാറ്റുന്നു. ജോലിചെയ്യുന്ന സ്ഥലത്തെത്തിക്കുന്നതും ഏജന്‍റുമാരുടെ വിധം മാറുന്നു. ഫോണുകളും ഔദ്യോഗിക രേഖകളും കരാറുകാരുടെ സാന്നിധ്യത്തില്‍ തട്ടിയെടുക്കുന്നു.  രണ്ടോ മൂന്നോ മാസത്തോളം അവരെ ഇത്രയും ഭയാനകമായ അവസ്ഥയിൽ പാർപ്പിച്ച ശേഷം, പ്രതികൾ ഒരു പൈസ പോലും നൽകാതെ ആളുകളെ വിട്ടയക്കും .ഇതിനിടയ്ക്ക് ജീവന്‍ കിട്ടിയാല്‍ ഭാഗ്യം. കാണാതായവരെ കുറിച്ച് പരാതി നല്‍കിയിട്ടും ഒരന്വേഷണവും നടക്കുന്നില്ലെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തുന്നു.

                രക്ഷപ്പെട്ട് ആഴ്‌ചകൾ പിന്നിട്ടിട്ടും ഇതുവരെയുണ്ടായ ആഘാതത്തിൽ നിന്ന് കരകയറാൻ കഴിഞ്ഞിട്ടില്ലെന്ന് തൊഴിലാളികൾ പറയുന്നു.  പലരും തങ്ങളുടെ ജീവിതം ആദ്യം മുതല്‍ തുടങ്ങാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പീഡനത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ തങ്ങൾ നിരാശയിലേക്ക് വഴുതിവീഴുന്നതായി അവര്‍ പറയുന്നു.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു, 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

Latest News

രാജ്യത്ത് വീണ്ടും ചോദ്യപേപ്പർ ചോർച്ച ; മഹാരാഷ്ട്രയിൽ ‘ടെറ്റ്’ ചോദ്യപേപ്പർ ചോർന്നു, നാളത്തെ പരീക്ഷ മാറ്റിവെച്ചു

ക്രിക്കറ്റ് പ്രേമികൾക്ക് സുവർണാവസരം; നാടിളക്കാൻ കെസിഎൽ ഫാൻ ലീഗുമായി കെ.സി.എ: ആദ്യ മത്സരം ജൂലൈ നാലിന് തിരുവനന്തപുരത്ത്: ടീമുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു

രാജിവെച്ചവര്‍ അമ്മയുടെ ഓഫീസില്‍ വന്നതെന്തിന് ?: കുക്കു പരമോശ്വരന്റെയും നീനാകുറുപ്പിന്റെയും ഉദ്ദേശമെന്ത് ?; ഇവരെത്തിയത് അഡ്‌ഹോക്ക് കമ്മിറ്റി അറിഞ്ഞോ ?

ISRO ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററിന്റെ ഡയറക്ടറായി എന്‍. ജയന്‍ നിയമിതനായി

ആറ്റുകാലില്‍ യുവതിയുടെ ആത്മഹത്യ: വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies