ആള്‍ ദൈവങ്ങളും കച്ചവട ഭക്തിയും അരങ്ങു വാഴുമ്പോള്‍ സ്വയം പ്രഖ്യാപിത അത്ഭുതങ്ങള്‍ ഇനിയും വരിവരിയായി വരും. ആത്മീയതയെ ഭൗതികമായി വിശ്വസിപ്പിക്കാനുള്ള ഞൊടുക്കു വിദ്യകളും കണ്‍കെട്ട് പ്രയോഗങ്ങളും ഇവര്‍ക്ക് കൂട്ടുണ്ട്. അന്തരീക്ഷത്തില്‍ നിന്ന് വിഭൂതി, ആപ്പിള്‍, രുദ്രാക്ഷമാല അങ്ങനെയുള്ള ജാലവിദ്യകള്‍. രാവിലെ തുടങ്ങി അര്‍ദ്ധരാത്രിയും പിന്നിട്ട് പുലര്‍ച്ചെ അവസാനവിക്കുന്ന ഹോമങ്ങള്‍. പ്രത്യേക വിധി പ്രകാരമുള്ള പൂജകള്‍. ദേവീ സങ്കല്പങ്ങള്‍ക്കു പകരം സ്ത്രീകളെ പൂര്‍ണ്ണ നഗ്നരാക്കി കളങ്ങളില്‍ ഇരുത്തിയുള്ള അതീവ രഹസ്യ പൂജകള്‍. യോനീ പൂജകള്‍ മുതല്‍ സ്ത്രീ സൗന്ദര്യവും ലൈംഗീക തൃപ്തി അടയുന്ന പൂജകള്‍ വരെ ഇത്തരം തട്ടിപ്പ് ആസാമിമാരും ആള്‍ ദൈവങ്ങളും നടത്തുന്നുണ്ട്.
ദൈവത്തിനും മനുഷ്യര്‍ക്കും ഇടയില്‍ നില്‍ക്കുന്ന ഇവര്‍ അനുഭവിക്കുന്ന ആത്മീയവും ഭൗതികവുമായ സുഖം മറ്റൊരാളും അനുഭവിക്കുന്നില്ല എന്നതാണ് ഈ കച്ചവടത്തിന്റെ മാര്‍ക്കറ്റ്. ഭക്തിയുടെ പേരില്‍ ലൈംഗികത പാപമല്ലെന്ന് ആദ്യമേ ഇവര്‍ ഭക്തരെ പറഞ്ഞു പഠിപ്പിക്കുന്നു. ലിംഗങ്ങളും ലിംഗ സംയോജനങ്ങളും ദൈവ പ്രീതിക്കാണെന്നും, അതൊരു ദൈവീക പ്രവര്‍ത്തിയാണെന്നും പറയുന്നതോടെ സ്ത്രീ ഭക്തരെല്ലാം കമിഴ്ന്നു വീണ് നമസ്‌ക്കരിക്കും. കാരണം, അവര്‍ ലൈംഗിക ബന്ധം നടത്തുന്നത്, അവര്‍ക്ക് ഇഷ്ടമുള്ള ദൈവങ്ങളോടൊപ്പമാണല്ലോ എന്ന ചിന്തകൊണ്ട്. സ്ത്രീ ഭക്തരെ ഈ മാനസിക വിഭ്രാന്തിയിലെത്തിക്കാന്‍ ആള്‍ദൈവങ്ങള്‍ നിരന്തര ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അത്തരമൊരു തട്ടിപ്പ് സ്വാമിയുടെ ഉഡായിപ്പ് നീക്കങ്ങള്‍ പൊളിഞ്ഞു വീണതാണ് തൃശൂരിലെ മാളയില്‍ കണ്ടത്.
ലോകത്തെവിടെയും ഏറ്റവുമധികം ആളുകള്‍ വഞ്ചിക്കപ്പെടുന്നത് വിശ്വാസത്തിന്റെ പേരില്‍ എന്നത് വസ്തുതയാണ്. പ്രത്യേകിച്ച് അന്ധവിശ്വാസങ്ങളുടെ പേരില്‍. സാമ്പത്തിക ഉന്നതിക്കായി യന്ത്രങ്ങള്‍ വീട്ടില്‍ സ്ഥാപിക്കുക, വ്യാജ സിദ്ധന്മാരെ ആശ്രയിക്കുക തുടങ്ങി നിരവധി മാര്‍ഗ്ഗങ്ങളിലൂടെ ആളുകള്‍ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നു. ജീവിതത്തില്‍ വലിയ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ മനുഷ്യന്‍ സ്വാഭാവികമായും ദൈവത്തെ ആശ്രയിക്കാറുണ്ട്. എന്നാല്‍, ഈ അവസരം മുതലെടുത്ത് ദൈവത്തിനും മനുഷ്യനും ഇടയിലുള്ള ഇടനിലക്കാര്‍ എന്ന വ്യാജേന എത്തുന്നവര്‍ ജനങ്ങളെ സാമ്പത്തികമായും മാനസികമായും ശാരീരികമായും ചൂഷണം ചെയ്യുന്നുണ്ട്. തുടക്കത്തില്‍ ദൈവത്തേക്കാള്‍ താഴെയായി ഭക്തര്‍ ഇവരെ കാണും. ക്രമേണ ദൈവത്തേക്കാള്‍ മുകളില്‍ ഇത്തരം ആള്‍ദൈവങ്ങളെ പ്രതിഷ്ഠിക്കുന്നു.
തൃശ്ശൂരിലെ മാള കുണ്ടൂര്‍ സ്വദേശിയായ രാജീവ് എന്ന ‘അച്ഛന്‍ സ്വാമി’യുടെ കഥ ഇത്തരത്തില്‍ ഒന്നാണ്. ആറ് വര്‍ഷം മുന്‍പ് വരെ ഒരു മരപ്പണിക്കാരന്‍ ആയിരുന്നു ഇയാള്‍. ജോലി ഇല്ലാത്ത സമയങ്ങളില്‍ വീടിനടുത്തുള്ള ക്ഷേത്രത്തിലെ പൂജാരിയെ സഹായിക്കാന്‍ പോയിരുന്നു. പൂജാരിയുടെ മരണശേഷം, തനിക്ക് ദൈവികമായ വെളിപാടുകളും അത്ഭുത സിദ്ധികളും ലഭിച്ചുവെന്ന് ഇയാള്‍ സ്വയം അവകാശപ്പെട്ടു. ഭക്തരോട് തന്നെ ‘അച്ഛന്‍ സ്വാമി’ എന്ന് വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നെ ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ നവമാധ്യമങ്ങള്‍ ഉപയോഗിച്ച് സ്വന്തം പേര് ഒരു ‘ബ്രാന്‍ഡ്’ ആയി വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. സാമ്പത്തിക ബാധ്യതകള്‍, വിവാഹ തടസ്സങ്ങള്‍, കുടുംബ വഴക്കുകള്‍ തുടങ്ങി ഏത് പ്രശ്‌നത്തിനും തന്റെ പക്കല്‍ പരിഹാരമുണ്ടെന്ന് ഇയാള്‍ ഭക്തരെ വിശ്വസിപ്പിച്ചു.
തന്റെ പൂജകള്‍ക്ക് ഫലമുണ്ടാകാന്‍ പൂജാസമയം വീട്ടിലെ സ്ത്രീകളുടെ സാന്നിധ്യം നിര്‍ബന്ധമാണെന്ന് ഇയാള്‍ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഭക്തരിലൂടെയുള്ള വായ്മൊഴി പ്രചരണവും സോഷ്യല്‍ മീഡിയയിലെ പരസ്യങ്ങളും ഇയാളിലേക്ക് കൂടുതല്‍ ആളുകളെ എത്തിച്ചു. ഇയാളുടെ പൂജകള്‍ക്ക് രണ്ടു ഘട്ടങ്ങളുണ്ട്. ആദ്യഘട്ടം സ്വന്തം വീട്ടിലെ ആരാധനാലയത്തില്‍ വെച്ചുള്ള പൂജകളാണ്. ഈ പൂജയുടെ ഉദ്ദേശം, പൂജ നടത്താനെത്തുന്നവരില്‍ സ്ത്രീകളുണ്ടോ എന്നതാണ്. ഉണ്ടെങ്കില്‍ പൂജയുടെ രൂപവും ഭാവവും മാറും. കാണാന്‍ കൊള്ളാവുന്ന സുന്ദരികളായ സ്ത്രീകളാണെങ്കില്‍ പൂജാ ദിവസവും പൂജാ ദൈര്‍ഘ്യവും കൂടും. ആദ്യഘട്ടത്തില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചു നടത്തുന്ന പൂജകളില്‍, ധ്യാനത്തിലൂടെയും മറ്റും അവരെ മാനസികമായി സ്വാധീനിക്കുകയും (Brainwashing) തന്നില്‍ അന്ധമായ വിശ്വാസം ജനിപ്പിക്കാനും ശ്രമിക്കും.
തുടര്‍ന്ന് രണ്ടാഘട്ട പൂജ ആരംഭിക്കും. ഇത് നടക്കുന്നത്, പൂജയ്‌ക്കെത്തുന്നവരുടെ വീട്ടില്‍ വെച്ചായിരിക്കും. പ്രശ്‌നപരിഹാരത്തിനായി രാത്രിയിലാണ് ീ പൂജ നടത്തുന്നത്. രണ്ടാമത്തെ പൂജയ്ക്ക് ഇവര്‍ക്ക് സമയം കുറിച്ചു നല്‍കും. രണ്ടാം ഘട്ട പൂജകളിലാണ് ഇയാളിലെ ക്രിമിനല്‍ സ്വഭാവമുള്ള ചെകുത്താന്‍ ചാടുന്നത്. പൂജയുടെ ഭാഗമായി സ്ത്രീകള്‍ പൂര്‍ണ്ണ നഗ്‌നരാകണം. ശരീരഭാഗങ്ങളില്‍ നാണയങ്ങള്‍ വെച്ച് പൂജ നടത്താനാണിത്. ഇയാള്‍ ആവശ്യപ്പെട്ട പ്രകാരം സമ്മതിക്കുന്നവരാണ് ഏറെയും. എന്നാല്‍, ഈ പൂജയോട് വിസമ്മതിക്കുന്നവരെ അയാള്‍ പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ശ്രമിക്കും. പൂജ മുടങ്ങിയാല്‍ കുടുംബത്തിന് വലിയ ദോഷങ്ങള്‍ സംഭവിക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തിയും വരുതിയിലാക്കും. ഇതാണ് പതിവു രീതി.
ഇതിനൊക്കെ പറമെ പൂജയുടെ വിവരങ്ങള്‍ ഏറ്റവും അടുത്ത ബന്ധുക്കളോട് പോലും പറയരുതെന്ന് ഇയാള്‍ കര്‍ശനമായി വിലക്കുകയും ചെയ്യും. ഇതോടെ ഭക്തര്‍ ഇയാളുടെ വലയില്‍ പൂര്‍ണ്ണമായും വീണു കഴിഞ്ഞിരിക്കും. അച്ഛന്‍ സ്വാമിയുടെ സിദ്ധികള്‍ കേട്ടറിഞ്ഞ് അന്യസംസ്ഥാനങ്ങളില്‍ നിന്നുപോലും ഭക്തര്‍ തേടിയെത്തിയിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് കാറും, സ്ഥലവും, വീടും ഉള്‍പ്പെടെ വന്‍ സാമ്പത്തിക നേട്ടമാണ് ഇയാള്‍ ഉണ്ടാക്കിയത്. സ്വന്തം മക്കളെപ്പോലും ഇത്തരം പൂജകള്‍ക്കായി മാതാപിതാക്കള്‍ വിട്ടുകൊടുത്തിരുന്നു. എന്നാല്‍, പൂജയ്ക്കായി എത്തിയ 17 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ ഇയാള്‍ നഗ്നയാക്കാന്‍ നോക്കയതും, ലൈംഗിക ചൂഷണത്തിനു വിധേയമാക്കാന്‍ ശ്രമിച്ചതും തിരിച്ചടിയായി.
സ്വാമിയുടെ തട്ടിപ്പ് തിരിച്ചറിഞ്ഞ പെണ്‍കുട്ടി അവിടെനിന്നും രക്ഷപ്പെട്ട് പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. ഇതോടെയാണ് ഇയാളുടെ യഥാര്‍ത്ഥ മുഖം പുറത്തുവന്നത്. പോലീസ് അന്വേഷണം ഭയന്ന് ആദ്യം ഒളിവില്‍ പോയെങ്കിലും, പിന്നീട് ഇയാളെ പിടികൂടുകയും പോക്‌സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. ഇപ്പോള്‍ ഇദ്ദേഹം ജയിലിലാണ്. അവിടെയും ഭക്തരെ സൃഷ്ടിച്ചിട്ടുണ്ടോ എന്ന് കണ്ടറിയണം.
CONTENT HIGH LIGHTS; Women must be completely naked for the puja with coins placed on their body parts: A 17-year-old girl caught the mischief of “Achchan Swami”; The law was imposed on her and she was beaten.
















