ഒരു പക്ഷെ ഇനിയൊരിക്കലും കടലിലാണ്ടുപോയ ആ അഞ്ച് സാഹസകരുടെയും ഭൌതികാവശിഷ്ടങ്ങള്‍ കാണാന്‍ സാധിക്കില്ല എന്നായിരുന്നു . തെരച്ചില്‍ സംഘം കരുതിയിരുന്നത്. എന്നാല്‍ അത്ലാന്‍റിക് കടലിനടിയില്‍ നിന്ന് കണ്ടെടുത്ത ടൈറ്റന്‍ അന്തര്‍വാഹിയുടെ തകര്‍ന്ന ഭാഗങ്ങള്‍ക്കുള്ളില്‍ മനുഷ്യശരീരത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡിന്‍റെ വെളിപ്പെടുത്തല്‍. ജലപേടകത്തിന്‍റെ ലാന്‍റിംഗ് ഫ്രെയിമും റിയര്‍ കവറുമടക്കം 5 ഭാഗങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.
ശരീരാവശിഷ്ടങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലം വന്നാല്‍ മാത്രമേ അപകടത്തിന്‍റെ യഥാര്‍ത്ഥ കാരണം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകൂ എന്ന് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി. വീണ്ടും ഇത്തരമൊരു അപകടം സംഭവിക്കാതിരിക്കാന്‍ നിലവില്‍ സംഭവിച്ച ദുരന്തത്തിന്‍റെ കാരണം അറിയേണ്ടത് അത്യാവശ്യമാണെന്നാണ് യുഎസ് കോസ്റ്റ് ഗാര്‍ഡ് വിലയിരുത്തുന്നത്. ജൂണ്‍ 18നാണ് 5 പേരുമായി ടൈറ്റാനികിന്‍റെ അവശിഷ്ടങ്ങള്‍ കാണാനായി അത്ലാന്‍റിക്കിന്‍റെ അടിത്തട്ടില്‍ 3800 അടി ആഴത്തിലേക്ക് ടൈറ്റന്‍ ജലപേടകം യാത്ര തിരിച്ചത്. 90 മിനിട്ടുകള്‍ക്കു ശേഷം ജലപേടകം അപ്രത്യക്ഷമാകുകയായിരുന്നു.
22നാണ് തകര്‍ന്ന ടൈറ്റന്‍റെ അവശിഷ്ടങ്ങള്‍ അത്ലാന്‍റിക്കിന്‍റെ അടിത്തട്ടില്‍ കണ്ടെത്തിയത്. ടൈറ്റാനിക് കപ്പലവശിഷ്ടത്തിന്‍റെ വില്ലിക്കു സമീപം ടൈറ്റന്‍ ജലപേടകത്തിന്‍റെ 5 ഭാഗങ്ങള്‍ കണ്ടെത്തിയത്. പേടകത്തിന്‍റെ ടൈറ്റാനിയം കൊണ്ട് നിര്‍മ്മിച്ച എന്‍ഡ് ക്യാപ്, പുറം കാഴ്ചകള്‍ കാണുന്നതിനുള്ള വിന്‍ഡോ, ടൈറ്റാനിയം റിംഗ്, ലാന്‍റിംഗ് ഫ്രെയിം തുടങ്ങിയവയാണ് കണ്ടു കിട്ടിയത്.
കനേഡിയന്‍ കപ്പലായ ഹൊറൈസണ്‍ ആര്‍ക്ടിക് ആണ് തെരച്ചിലിന് നേതൃത്വം നല്കിയിരുന്നത്. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാതെയായിരുന്നു ഓഷന്‍ ഗേറ്റ്സ് തങ്ങളുടെ സമുദ്ര സന്ദര്‍ശനങ്ങള്‍ ഒരുക്കിയിരുന്നതെന്ന് കടുത്ത വിമര്‍ശനങ്ങളാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്. എന്നാല്‍ ഈ വിമര്‍ശനങ്ങളെയെല്ലാം ഓഷന്‍ഗേറ്റ്സ് കമ്പനി തള്ളിക്കളഞ്ഞിട്ടുണ്ട്. അതേസമയം ടൈറ്റന്‍ പേടകത്തിന്‍റെ അവശിഷ്ടങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ഗുരുതര സുരക്ഷാ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്.
പേടകത്തിന്‍റെ കണ്ടെടുത്ത അവശിഷ്ടങ്ങളില്‍ നിന്നുള്ള പ്രാഥമിക നിരീക്ഷണത്തില്‍ പേടകത്തിന് ചോര്‍ച്ചയുണ്ടായിട്ടുണ്ടാകാം എന്ന് കരുതുന്നു. 1600 അടി താഴ്ചയില്‍ എത്തിയപ്പോഴേക്കും പേടകത്തിന് മുകളിലുള്ള ജലത്തിന്‍റെ ഭാരം ഈഫല്‍ ടവറിനേക്കാള്‍ കൂടുതാലാണെന്ന് അനുമാനിക്കുന്നു. അതിശക്തമായ ജലസമ്മര്‍ദ്ദത്തില്‍ പേടകം ചുരുങ്ങി സ്ഫോടനമുണ്ടായതാകാം എന്നാണ് സാഹചര്യ തെളിവുകള്‍ നിരത്തി വിദഗ്ദ്ധര്‍ പറയുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം