മലപ്പുറം: ഏക സിവില്‍ കോഡ് ഇന്ത്യയില്‍ പ്രായോഗികമല്ലെന്ന് മുസ്ലിം ലീഗ്. നടപ്പാക്കുന്നതിനെ ശക്തിയുക്തം എതിര്‍ക്കും. ബിജെപി തെരഞ്ഞെടുപ്പ് കാലത്ത് അജണ്ട സെറ്റ് ചെയ്യുന്നുവെന്ന് വിമര്‍ശിച്ച മുസ്ലിം ലീഗ്, ഏക സിവില്‍ കോഡിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് വ്യക്തമാക്കി. നടപ്പാക്കിയാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്ക്കുന്നു.
ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരിക്കലും ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ പറ്റില്ല. യഥാര്‍ഥ പ്രശ്നത്തില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും പ്രതിപക്ഷ ഐക്യം പ്രധാനമന്ത്രി ഭയപ്പെടുന്നുവെന്നും മുസ്ലിം ലീഗ് കുറ്റപ്പെടുത്തി. കൂടുതല്‍ തീരുമാനങ്ങള്‍ 30 തിന് ചേരുന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. അതിന് മുന്നോടിയായി മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമായി കൂടിയാലോചന നടത്തുമെന്നും എല്ലാ പാര്‍ട്ടികളും ഒരുമിച്ച് നില്ക്കും എന്നാണ് പ്രത്യാശയെന്നും അദ്ദേഹം പറഞ്ഞു.
Also read : കേരളത്തില്‍ ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്
ഏക സിവില്‍ കോഡിലേക്ക് രാജ്യം നീങ്ങുമെന്ന ശക്തമായ സൂചന പ്രധാനമന്ത്രി നല്‍കിയതിന് പിന്നാലെ കടുത്ത എതിര്‍പ്പുമായി മുസ്ലീം വ്യക്തി നിയമ ബോര്‍ഡും രംഗത്തെത്തി. നിയമകമ്മീഷന് മുന്നില്‍ വിയോജിപ്പ് അറിയിക്കാന്‍ ബോര്‍ഡിന്റെ അടിയന്തര യോഗം തീരുമാനിച്ചു. നിലപാട് വ്യക്തമാക്കി വിശദമായ രേഖ നിയമ കമ്മീഷന് സമര്‍പ്പിക്കും. വരുന്ന 14വരെയാണ് നിയമ കമ്മീഓഷന്‍ പൊതുജനങ്ങളുടെയും സംഘടനകളുടെയും അഭിപ്രായം കേള്‍ക്കുന്നത്. സിവില്‍ കോഡുമായി ബന്ധപ്പെട്ട് മുന്‍പ് ഉയര്‍ന്ന ചര്‍ച്ചകളിലും മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് കടുത്ത വിയോജിപ്പ് അറിയിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം