ഭരണഘടനയെ ബഹുമാനിക്കുന്നവർ ഏകവ്യക്തിനിയമത്തെ എതിർക്കില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കോടതി വിധികളും രാജ്യത്ത് ഏക വ്യക്തി നിയമം ഉണ്ടാകണം എന്ന് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. മുസ്ലിം സമുദായത്തെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാൻ കോൺഗ്രസ്സും സിപിഐഎമ്മും നടത്തുന്ന ശ്രമങ്ങൾ അവസാനിപ്പിക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു.
Also read : നിഖിലിന്റെ ഫോണ്‍ കിട്ടിയാല്‍ മറ്റൊരു കേസ് കൂടി തെളിയും, സഹായിച്ചത് ബാബുജാന്‍; ആരോപണവുമായി ചെമ്പട ഗ്രൂപ്പ്
മുത്തലാക്ക് നിരോധിച്ചപ്പോഴും ഇത്തരം ശ്രമങ്ങൾ നടന്നു. എന്നാൽ രാജ്യത്തെ ആയിരക്കണക്കിന് മുസ്ലീം സ്ത്രീകൾക്ക് മുത്തലാഖ് നിരോധനം മൂലം പ്രയോജനമുണ്ടായി. ഏകവ്യക്തിനിയമം നടപ്പിലാക്കുന്നതിലൂടെ ഏതെങ്കിലും ഒരു മതവിഭാഗത്തിന് ബുദ്ധിമുട്ടുണ്ടാകും എന്ന തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള ശ്രമം അവസാനിപ്പികണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം