അരൂർ: എൻ.ജെ. അഗസ്റ്റിന്‍റെ പക്കൽനിന്ന് മകൾ ആഷ്‌ലി വല്ലപ്പോഴുമൊക്കെ ടിക്കറ്റ് വാങ്ങാറുണ്ട്. അച്ഛന്റെ സ്നേഹാനുഗ്രഹമെന്നോണം ആ ടിക്കറ്റുകളിലൊന്നിൽ ആഷ്‌ലിക്ക് 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം.
ഇന്നലെ നറുക്കെടുത്ത സംസ്ഥാന ഭാഗ്യക്കുറിയുടെ സ്ത്രീശക്തി ലോട്ടറിയാണ് 75 ലക്ഷത്തിന്റെ സമ്മാനം ഈ കുടുംബത്തെ തേടിയെത്തിയത്. സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയാണ് അരൂർ നെട്ടേശേരിൽ എൻജെഅഗസ്റ്റിന്റെ മകൾ ആഷ്ലിക്ക് ലഭിച്ചത്.
Also read : പുടിൻ പണി തുടങ്ങി; യുക്രൈനിൽ മിസൈൽ പെരുമഴ , കുഞ്ഞടക്കം നാല് മരണം. നിരവധി പേർക്ക് പരിക്ക്
10 വർഷമായി അരൂർ ക്ഷേത്രം കവലയ്ക്കു സമീപം ദേശീയപാതയോരത്ത് ലോട്ടറി വിൽപന നടത്തുകയാണ് അഗസ്റ്റിൻ. ആദ്യമായാണ് ഒന്നാം സമ്മാനം അഗസ്റ്റിന്റെ കുടുംബത്തിന് തന്നെ ലഭിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം