റഷ്യയിൽ അട്ടിമറി ശ്രമം പരാജയപ്പെട്ടതിന് പിന്നാലെ കിഴക്കൻ യുക്രൈനിൽ ആക്രമണം ശക്തമാക്കി റഷ്യൻ സേന. 4 പേർ മരിച്ചു. ഡസനിലേറെ പേർക്ക് പരിക്കുണ്ട്. ചൊവ്വാഴ്ച വൈകിട്ടോടെക്രമാറ്റോസ്കിലെ തിരക്കേറിയ ഒരു പിസാ റസ്റ്റോറന്റിനു മുകളിലേക്ക് മിസൈൽ പതിക്കുകയായിക്കുന്നു.അത്താഴം കഴിക്കാനായി നിരവധിപേര്‍ റസ്റ്റോറന്‍റില്‍ ഉണ്ടായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.അതിനാല്‍ തന്നെ മരണ സംഖ്യ ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്. മരിച്ചവരിൽ ഒരു കുഞ്ഞും ഉൾപ്പെടുന്നു. രണ്ടാമത്തെ മിസൈൽ നഗരാതിർത്തിക്കടുത്തുള്ള ഗ്രാമത്തിലാണ് പതിച്ചത്. 5 പേർക്ക് പരിക്കേറ്റു.
യുക്രൈൻ പ്രസിഡന്‍റ് വ്ലാഡിമിർ സെലൻസ്കി ശക്തമായി അപലപിച്ചു. രാത്രി വൈകി പുറത്ത് വിട്ട വീഡിയോയിലൂടെയാണ് പ്രതികരണം. കടുത്ത തോൽവിയും യുദ്ധക്കുറ്റങ്ങൾക്കുള്ള കർശന ശിക്ഷി നടപടികളുമാണ് റഷ്യക്കുള്ള മറുപടിയെന്ന് സെലൻസ്കി പറഞ്ഞു. ഡോണെസ്ക് മേഖലയിലെ സുപ്രധാന നഗമാണ് ക്രമാറ്റോസ്ക് . റഷ്യൻ സൈന്യത്തിന്‍റെ തുടർച്ചയായ ആക്രമണങ്ങൾ നേരിടുന്ന മേഖലയാണിത്. 2022 ൽ റഷ്യൻ സൈന്യം റെയിൽവേ സ്റ്റേഷനിൽ നടത്തിയ മിസൈലാക്രമണത്തിൽ 63 പേരാണ് കൊല്ലപ്പെട്ടത്.
യെവ്ഗ്നി പ്രിഗോഷിന്റെ വാഗ്നർ കൂലിപ്പട്ടാളം പുടിൻ ഭരണകൂടത്തെ പിടിച്ചുലച്ചതിന്‍റെ ക്ഷീണം മാറ്റാനുള്ള റഷ്യൻ പ്രതിരോധമന്ത്രാലയത്തിന്‍റെ ശ്രമമായി വേണം ഏറ്റവും ഒടുവിൽ നടത്തുന്ന മിസൈൽ ആക്രമണങ്ങളെ കാണാൻ . യുക്രൈനിൽ റഷ്യയുടെ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത് പ്രിഗോഷിന്‍റെ കൂലിപ്പട്ടാളമായിരുന്നു. അട്ടിമറി സാഹചര്യത്തിൽ റഷ്യൻ സേനയ്ക്കുള്ള പിന്തുണ വാഗ്നർ പട്ടാളം പിൻവലിച്ചതോടെ യുക്രൈനിൽ റഷ്യൻ സൈനിക നടപടികൾക്ക് തിരിച്ചടി നേരിടുമെന്ന വിലയിരുത്തല്‍ പുറത്ത് വന്നിരുന്നു. എന്നാൽ പ്രിഗോഷിൻ പട്ടാളമില്ലാതെയും തങ്ങൾക്ക് യുദ്ധ ക്ഷീണം സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കാൻ ശ്രമിക്കുകയാണ് റഷ്യൻ ഭരണകൂടം.
Also read : തിരുവനന്തപുരത്ത് മകളുടെ വിവാഹ ദിവസം പിതാവ് കൊല്ലപ്പെട്ടു; പെണ്‍കുട്ടിയുടെ സുഹൃത്ത് പിടിയിൽ
പ്രിയ മിത്രവും യുദ്ധ പങ്കാളിയുമായ പ്രിഗേഷിന്റെ അപ്രതീക്ഷിതമായ പിന്നിൽ നിന്നുള്ള കുത്ത് അപ്പാടെ ഉലച്ചത് ആ പ്രതിബിംബത്തെയാണ്. രാഷ്ട്രീയ പ്രതിസന്ധി അകന്നതോടെ , നിറം മങ്ങിയ തന്‍റെ പ്രതിബിംബം മെച്ചപ്പെടുത്താൻ പുടിൻ ആദ്യം തെരഞ്ഞെടുക്കുക യുക്രൈനിൽ ആക്രമണം ശക്തമാക്കുന്ന നടപടികളാകും എന്ന് നേരത്തെ തന്നെ അന്താരാഷ്ട്ര നിരീക്ഷകർ വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല താല്‍ക്കാലിക പ്രതിസന്ധി അകന്നുവെങ്കിലും പ്രിഗോഷിന്‍ ബെലാറസില്‍ അഭയം തേടിയതും വാഗ്നര്‍ കൂലിപ്പട്ടാളത്തിന് വളക്കൂറാകുമോ എന്നതും പുടിന്‍റെ ഉറക്കം കെടുത്തുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം