പാലക്കാട്: പ്രണയം നടിച്ച് പതിനാറുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ യുവാവിനു കഠിനതടവും പിഴയും. പാലക്കാട് തെങ്കര സ്വദേശിയായ വിപിനെയാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷിച്ചത്. പെൺകുട്ടിയോടു പ്രണയം നടിച്ച് ബന്ധം സ്ഥാപിച്ചശേഷം ഓട്ടോറിക്ഷയിൽ കൊണ്ടുപോയി വിപിൻ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
Also read : തിരുവനന്തപുരത്ത് മകളുടെ വിവാഹ ദിവസം പിതാവ് കൊല്ലപ്പെട്ടു; പെണ്‍കുട്ടിയുടെ സുഹൃത്ത് പിടിയിൽ
ഇരുപത്തിമൂന്നുകാരനായ വിപിനെ 27 വർഷം കഠിന തടവിനാണ് കോടതി ശിക്ഷിച്ചത്. 1,10,000 രൂപ പിഴയും വിധിച്ചു. പിഴത്തുക അതിജീവിതയ്ക്കു നൽകാനും കോടതി നിർദേശിച്ചു. മണ്ണാർക്കാട് എസ്ഐ സുരേഷ് ബാബു, അജിത്കുമാർ എന്നിവരാണ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡ്വ. നിഷ വിജയകുമാർ ഹാജരായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം