കോട്ടയം: തിരുവാർപ്പിൽ ബസ് ഉടമക്കെതിരായ സമരം സി.ഐ.ടി.യു പിൻവലിച്ചു. റൊട്ടേഷൻ വ്യവസ്ഥയിൽ തൊഴിലാളികൾക്ക് ജോലി നൽകാമെന്ന വ്യവസ്ഥ തൊഴിൽ ഉടമ അംഗീകരിച്ചതോടെയാണ് സമരം ഒത്തുതീർപ്പായത്. ബസ് നാളെ മുതല്‍ സര്‍വീസ് തുടങ്ങും. ജില്ലാ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം.
വരുമാനം കുറഞ്ഞ ബസ്, കൂടിയ ബസ് എന്ന വേർതിരിവ് ഒഴിവാക്കാനാണ് റൊട്ടേഷൻ വ്യവസ്ഥ ഏർപ്പെടുത്താൻ തീരുമാനിച്ചത്. നാലുമാസം പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് നടപ്പാക്കുക.
Also read : മനുഷ്യ ജീവന് വില വെവ്വേറെ, അത്ലാന്റിക്കിലും മെഡിറ്ററേനിയനിലും
ബസുടമ രാജ്‌മോഹന്റെ ഉടമസ്ഥതയിലുള്ള നാല് ബസുകളിലേയും തൊഴിലാളികളുടെ ജോലി റൊട്ടേഷന്‍ വ്യവസ്ഥയില്‍ പുനഃക്രമീകരിക്കും. അതുവഴി എല്ലാ തൊഴിലാളികള്‍ക്കും തുല്യവേതനം ഉറപ്പാക്കാനാണ് ധാരണ.
ശമ്പള പ്രശ്‌നത്തില്‍ സിഐടിയു കൊടിക്കുത്തി ബസ് സര്‍വീസ് നടത്തുന്നത് തടഞ്ഞിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബസ് ഓടിക്കുന്നതിനായി കൊടിതോരണങ്ങള്‍ നീക്കാന്‍ ശ്രമിച്ച രാജ്‌മോഹനെ സിഐടിയു നേതാവ് മര്‍ദിച്ചിരുന്നു.
ഇന്ന് രാവിലെ നടന്ന ചര്‍ച്ചയില്‍ രാജ്‌മോഹനെ മര്‍ദിച്ച സിഐടിയു ജില്ലാ കമ്മിറ്റി അംഗം കെ.ആര്‍.അജയനെ പങ്കെടുപ്പിച്ചത് വിവാദമായിരുന്നു. ചര്‍ച്ച അലസുകയും ചെയ്തു. തുടര്‍ന്ന് ഇയാളെ ഒഴിവാക്കി വൈകീട്ട് നടന്ന ചര്‍ച്ചയിലാണ് സമാവായത്തിലെത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം