സിനിമാ ഷൂട്ടിങ്ങിനിടെയുണ്ടായ പരിക്കിൽ നിന്ന് സുഖം പ്രാപിച്ചുവരികയാണെന്ന് നടൻ പൃഥ്വിരാജ് സുകുമാരൻ. ‘വിലായത്ത് ബുദ്ധ’യുടെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ അപകടത്തെത്തുടർന്ന് കീഹോൾ ശസ്ത്രക്രിയ നടത്തിയെന്നും ഇപ്പോൾ സുഖംപ്രാപിച്ചു വരികയാണെന്നും താരം അറിയിച്ചു. വിദഗ്ധരായ ഡോക്ടർമാരുടെ കൈകളിലാണ് താനെന്നും ഇനി കുറച്ച് മാസം വിശ്രമവും ഫിസിയോതെറാപ്പിയും ആയിരിക്കുമെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ പൃഥ്വി അറിയിച്ചു.
“ഹലോ! അതെ… വിലായത്ത് ബുദ്ധയുടെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ എനിക്കൊരു അപകടമുണ്ടായി. ഭാഗ്യവശാൽ, ഞാൻ വിദഗ്ധരായ ഡോക്ടർമാരുടെ കൈകളിലാണ്, അവർ കീഹോൾ ശസ്ത്രക്രിയ നടത്തി, ഇപ്പോൾ ഞാൻ സുഖംപ്രാപിച്ചു വരികയാണ്. ഇനി കുറച്ച് മാസം വിശ്രമവും ഫിസിയോതെറാപ്പിയും ആയിരിക്കും. ഈ സമയം ഫലപ്രദമായി ഉപയോഗിക്കാൻ ഞാൻ പരമാവധി ശ്രമിക്കും. വേദനയിൽ നിന്ന് പൂർണ്ണ മുക്തി നേടി എത്രയും വേഗം സുഖംപ്രാപിച്ച് പ്രവർത്തനങ്ങളിലേക്ക് എത്രയുംപെട്ടെന്ന് മടങ്ങിവരാൻ ഞാൻ പോരാടുമെന്ന് ഉറപ്പ്. ഈ അവസരത്തിൽ സ്നേഹവും കരുതലും കാണിച്ച് അന്വേഷിച്ച എല്ലാവർക്കും നന്ദി.നന്ദി!”, പൃഥ്വി കുറിച്ചു.
Also read : മനുഷ്യ ജീവന് വില വെവ്വേറെ, അത്ലാന്റിക്കിലും മെഡിറ്ററേനിയനിലും
ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ‘വിലായത്ത് ബുദ്ധ’യുടെ ചിത്രീകരണം മറയൂരിൽ നടക്കുന്നതിനിടെയാണ് പൃഥ്വിരാജിന് പരിക്കേറ്റത്. കെഎസ്ആർടിസി ബസ്സിനുള്ളിൽ നിന്നുള്ള സംഘട്ടനം ചിത്രീകരിച്ചശേഷം ചാടിയിറങ്ങുന്നതിനിടെ താരം തെന്നിവീണു. കാലിന്റെ ലിഗമെന്റിനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ താരത്തിന്റെ ശസ്ത്രക്രിയ നടത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം