തിരുവനന്തപുരം: പ്രമുഖ ചലച്ചിത്ര, സീരിയൽ നടൻ ടി എസ് രാജു അന്തരിച്ചു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് പ്രമുഖ നടനും നിർമാതാവുമായ ദിനേശ് പണിക്കർ. വാർത്ത കേട്ടയുടനെ ആത്മ അസോസിയേഷൻ വൈസ് പ്രസിഡന്റ് കിഷോർ സത്യ രാജുവിനെ വിളിച്ച് സംസാരിച്ചുവെന്നും അദ്ദേഹം പൂർണ ആരോഗ്യവാനായി ഇരിക്കുന്നുവെന്നും ദിനേശ് പറഞ്ഞു. ഒരു പ്രമുഖ നടന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടി എസ് രാജു അന്തരിച്ചു എന്ന തരത്തിലുള്ള പോസ്റ്റ് ഇന്ന് രാവിലെ പ്രത്യക്ഷപ്പെട്ടത്. തുടർന്ന് ചില മാദ്ധ്യമങ്ങളും മരണവാർത്ത നൽകിയിരുന്നു.
Read More:വന്ദേഭാരത് ഉദ്ഘാടനത്തിൽ ചെലവായത് 1.48 കോടി; കേരളത്തിൽ മാത്രം
മലയാളത്തിലെ സിനിമാ, സീരിയലുകളിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ടി എസ് രാജു. ജോക്കർ എന്ന ചിത്രത്തിലെ സർക്കസ് നടത്തിപ്പുകാരൻ ഗോവിന്ദൻ എന്ന വേഷത്തിലൂടെയാണ് അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടത്. ദേവീമാഹാത്മ്യം സീരിയലിലെ വില്ലൻവേഷം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ മറ്റൊരു കഥാപാത്രമാണ്. പ്രജാപതി, നഗരപുരാണം തുടങ്ങിയ സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം