ഐ പി പി എൽ കില യുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. തളിപ്പറമ്പ് ഇൻസ്റ്റിറ്റ്യൂട്ട് ക്യാമ്പസിൽ സംഘടിപ്പിച്ച ചടങ്ങിൽ ലഹരി വിരുദ്ധ പോസ്റ്റർ ഇ. ടി. സി കില പ്രിൻസിപ്പൽ ശ്രീ പി. എം രാജീവ് പ്രകാശനം ചെയ്തു. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും, ലഹരി ഉപയോഗിക്കുന്നവരോടുള്ള സമീപനത്തെക്കുറിച്ചും, ചികിത്സയുടെയും കൗണ്സിലിങ്ങിന്റെയും പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം കുട്ടികളോട് പങ്കുവച്ചു. DLG വിദ്യാർത്ഥിയായ ആരോമൽ പി.എസ് തയ്യാറാക്കിയ പോസ്റ്ററിൽ വിരലടയാളം പതിപ്പിച്ചുകൊണ്ട് കുട്ടികളും അധ്യാപകരും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ശ്രീമതി റോണാ മേരി പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഷാദിയ, കെ. ഗണേശൻ എന്നിവർ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു. അബ്ദുളള, ഷഹനാസ് എന്നിവരുടെ നേതൃത്ത്വത്തിലുള്ള ഗായകസംഘം ലഹരി വിരുദ്ധ ഗാനം ആലപിച്ചു. അശ്വിനി സി സ്വാഗതവും അശ്വിൻ പി നന്ദിയും പറഞ്ഞു. IPPL അധ്യാപകരും അനധ്യാപകരും ചടങ്ങിന് നേതൃത്വം നൽകി.