ന്യൂഡൽഹി: കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ കേസിൽ രൂക്ഷമായി പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് പാർട്ടി ഭീഷണിയുടെ രാഷ്ട്രീയത്തെ ഭയപ്പെടുന്നില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സുധാകരനും വി.ഡി. സതീശനും ഒപ്പമുള്ള ചിത്രം ട്വിറ്ററിൽ പങ്കുവച്ചായിരുന്നു രാഹുലിന്റെ പ്രതികരണം.
സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം അറിയിക്കാന്‍ സുധാകരും സതീശനും രാഹുലുമായി ഡൽഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവറും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Also read: ലിഫ്റ്റില്‍ കാല്‍ കുടുങ്ങി ഹോട്ടല്‍ ജീവനക്കാരന് ദാരുണാന്ത്യം
കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഉൾപ്പെടെയുള്ളവർക്കെതിരെ തുടർച്ചയായി കേസുകളെടുക്കുന്നതിൽ കോൺഗ്രസ് ദേശീയ നേതൃത്വം കടുത്ത നീരസത്തിലാണ്. ദേശീയ തലത്തിൽ മോദി സർക്കാർ ചെയ്യുന്നതെന്തോ, അതു തന്നെയാണു കേരളത്തിൽ പിണറായി സർക്കാരും ചെയ്യുന്നതെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇതു രാഷ്ട്രീയ വേട്ടയാടലാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനു സമ്പൂർണ പിന്തുണ നൽകാനുള്ള തീരുമാനം.
അതേസമയം സുധാകരനെ കെപിസിസി അധ്യക്ഷ പദവിയിൽ നിന്നു നീക്കുമെന്ന അഭ്യൂഹങ്ങൾ തെറ്റാണെന്ന് ഹൈക്കമാൻഡും വ്യക്തമാക്കി. മോൻസൻ മാവുങ്കൽ പ്രതിയായ സാമ്പത്തികത്തട്ടിപ്പ് കേസിൽ സുധാകരൻ അന്വേഷണം നേരിടുന്ന സാഹചര്യത്തിൽ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം ഹൈക്കമാൻഡ് ആലോചിക്കുന്നുണ്ടെന്നത് തെറ്റായ വിവരമാണെന്ന് താരീഖ് അൻവർ അറിയിച്ചു.
നേരത്തെ, രാഹുൽ ഗാന്ധിക്കു പുറമെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായും കൂടിക്കാഴ്ച നടത്തിയ കെ.സുധാകരനും വി.ഡി.സതീശനും കേസിന്റെ വിശദാംശങ്ങൾ ഇരുവരെയും ധരിപ്പിച്ചിരുന്നു. സർക്കാരിന്റെ അഴിമതി നീക്കങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണു കേസുകളെന്നാണ് കെപിസിസി നിലപാട്. വി.ഡി.സതീശന് എതിരെ നടക്കുന്ന വിജിലൻസ് അന്വേഷണത്തിന്റെ വിവരങ്ങളും ധരിപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം