സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഗോ ഫസ്റ്റിന്റെ വിമാനസർവ്വീസുകൾ റദ്ദാക്കിക്കൊണ്ടുള്ള വാർത്തകൾ വരാൻ തുടങ്ങിയിട്ട് നാളറെയായി. എന്നാൽ എയർലൈൻ പ്രവർത്തനങ്ങൾ പുനഃരാരംഭിക്കാൻ ഉതകുന്ന പുനരുജ്ജീവന പദ്ധതിക്കായി ഗോ ഫസ്റ്റിന് 425 കോടി രൂപ ആവശ്യമുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഗോ ഫസ്റ്റിന്റെ റെസല്യൂഷൻ പ്രൊഫഷണൽ (ആർ പി) ശൈലേന്ദ്ര അജ്മേര എയർലൈൻസ് ഫിനാൻഷ്യർമാരിൽ നിന്ന് ഇടക്കാല ധനസഹായം ആവശ്യപ്പെട്ടിട്ടുണ്ട്.
എയർലൈൻ പ്രവർത്തനം പുനഃരാരംഭിക്കുന്നതിന് ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡി ജി സി എ) അനുമതി നൽകേണ്ടതുണ്ട്. സർവ്വീസുകൾ റദ്ദാക്കിയതിലുള്ള ടിക്കറ്റ് തുകയുടെ നഷ്ടപരിഹാരമായുൾപ്പെടെയുള്ള ആവശ്യങ്ങൾക്കും വലിയ തുക വേണ്ടിരും. ഗോ ഫസ്റ്റ് സർവ്വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഐ ഡി ബി ഐ ബാങ്ക്, തുടങ്ങിവ ധനകാര്യ സ്ഥാപനങ്ങളും യോഗം ചേർന്നിരുന്നു.
Read More:എന്താണ് ജനറ്റിക്സ് റിസ്ക് ? അറിയേണ്ടതെന്തെല്ലാം…
അതേസമയം സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ജൂൺ 28 വരെയുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയർലൈൻ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. പ്രതിസന്ധികൾ കമ്പനി ഉടനടി പരിഹരിക്കുമെന്നും പുനരുജ്ജീവനത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും ഗോ ഫസ്റ്റ് വ്യക്തമാക്കിയിരുന്നു.
മെയ് ആദ്യം എയർലൈൻ ഓപ്പറേറ്റർ സ്വമേധയാ പാപ്പരത്തത്തിനും അപേക്ഷ നൽകിയിരുന്നു. ഈ മാസം ആദ്യം, എയർലൈൻ ഡി ജി സി എയ്ക്ക് ഒരു പുനരുജ്ജീവന പദ്ധതി സമർപ്പിച്ചിരുന്നു. രണ്ട് വർഷം മുമ്പ് ഗോ ഫസ്റ്റ് എന്ന് പുനർനാമകരണം ചെയ്ത ഗോ എയർ എയർലൈൻ, ഇന്ത്യൻ വ്യോമയാന വിപണിയുടെ 6.4 ശതമാനം നിയന്ത്രിക്കുന്നതായിരുന്നു.
Read More:ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; ശക്തമായ മഴക്ക്, ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്
രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ വിമാനങ്ങളിൽ ഒന്നായിരുന്നു വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് എയർലൈൻ. ആവർത്തിച്ചുള്ള പ്രശ്‌നങ്ങളും പ്രാറ്റ് & വിറ്റ്‌നി എൻജിനുകളിൽ നിന്നുള്ള എഞ്ചിനുകൾ വിതരണം ചെയ്യാത്തതും കാരണം വിമാനക്കമ്പനിയുടെ പകുതിയിലേറെയും വിമാനങ്ങളെ നിലത്തിറക്കേണ്ടതായി വന്നിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം