തൃശൂർ : ഷുഹൈബ് വധക്കേസിലെ ഒന്നാംപ്രതി ആകാശ് തില്ലങ്കേരിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ അതീവ സുരക്ഷയുള്ള പ്രത്യേക സെല്ലിലേക്ക് മാറ്റി. വിയ്യൂര്‍ ജയില്‍ അസി.സൂപ്രണ്ടിനെ ആകാശ് ഇന്നലെ ആക്രമിച്ചിരുന്നു. സംഭവത്തിൽ ആകാശിനെതിരെ ജാമ്യമില്ലാകുറ്റം ചുമത്തി കേസെടുത്തു.
Read More:മണിപ്പൂർ കലാപം; പ്രധാനമന്ത്രിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിക്കാഴ്ച നടത്തി
ആകാശിന്റെ ആക്രമണത്തിൽ തലയിൽ ക്ഷതമേറ്റ അസി. സൂപ്രണ്ട് രാകുൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പരുക്കു ഗുരുതരമല്ല. സ്വന്തം തല കൊണ്ട് ആകാശ് ഇടിക്കുകയും രാകുലിന്റെ തല പിടിച്ചു ഭിത്തിയിൽ ഇടിപ്പിക്കുകയുമായിരുന്നു എന്നാണു വിവരം. മറ്റു ജീവനക്കാർ ചേർന്ന് ആശുപത്രിയിലെത്തിച്ചു.
ഇന്നലെ ഉച്ചയോടെയാണു സംഭവം. ആകാശിന്റെ സെല്ലിലെ ഫാൻ കേടായതിന്റെ പേരിലായിരുന്നു തർക്കം. എത്രയും വേഗം ഫാൻ നന്നാക്കണമെന്നും ഇല്ലെങ്കിൽ വേറെ വഴി നോക്കുമെന്നും ആകാശ് ഭീഷണിപ്പെടുത്തിയതോടെ തർക്കമായി. ഉദ്യോഗസ്ഥനെ ആക്രമിച്ചതിനു പിന്നാലെ ആകാശിനെ അതിസുരക്ഷാ ജയിലിലേക്കു മാറ്റി. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ആകാശ്. കഴിഞ്ഞ ഫെബ്രുവരിയിലാണു കാപ്പ നിയമപ്രകാരം അറസ്റ്റിലായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം