ലുക്കിന്‍റെ കാര്യത്തിലും സ്റ്റൈലിന്‍റെ കാര്യത്തിലും മുന്നിൽ നിൽക്കുന്ന മലയാള സിനിമാ താരങ്ങൾ ആരൊക്കെയെന്ന ചോദ്യത്തിൽ മമ്മൂട്ടി ഇല്ലാത്ത ഒരു ലിസ്റ്റ് തന്നെ ഉണ്ടാവില്ല. ഫിറ്റ്നസിലും സ്റ്റൈലിഷായുള്ള ഡ്രസിങ്ങിലും മലയാളത്തിന്‍റെ മെഗാസ്റ്റാർ എപ്പോഴും മുന്നിലാണ്. അദ്ദേഹം വെറുതെ ഒരു മുണ്ടും ഷർട്ടുമിട്ടാൽ തന്നെ അത് സോഷ്യൽ മീഡിയയിൽ നിറയാറുണ്ട് എന്നതാണ് സത്യം. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങളും ഹിറ്റ്.
വൈറ്റ് ഷർട്ടും വൈറ്റ് പാന്‍റ്സുമാണ് പുതിയ ചിത്രത്തിലെ വേഷം. വൈറ്റ് കളറിലുള്ള ഹാഫ് കൈ ഷർട്ടിൽ എംബ്രോയ്ഡറി വർക്കുണ്ട്. വൈറ്റ് പാന്‍റ്സിനൊപ്പം ഇളം നിറത്തിലുള്ള ഷൂസും ഒപ്പം പതിവു പോലെ കൂളിംഗ് ഗ്ലാസും വാച്ചുമുണ്ട്.
“വിത്ത് എ പ്രെഡേഷ്യസ്”എന്ന ക്യാപഷനോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്. ഒപ്പമുള്ള ഒരു പഴയ മോഡൽ വൈറ്റ് ലാന്‍ഡ് റോവർ വാഹനമാണ് ചിത്രത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















