തമിഴ് നടന്‍ അര്‍ജുന്റെ മകളും നടിയുമായ ഐശ്വര്യ വിവാഹത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. നടനും ദേശീയ പുരസ്‌കാര ജേതാവുമായ തമ്പി രാമയ്യയുടെ മകന്‍ ഉമാപതി രാമയ്യയാണ് വരനെന്നും ഇരുവരും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരു കുടുംബങ്ങളും ഒരുമിച്ച് വിവാഹ തിയ്യതി പുറത്തുവിടുമെന്നാണ് സൂചന.
Also read: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ഓഫീസിലും വീട്ടിലും ഇഡി റെയ്ഡ്
വിശാല്‍ നായകനായ ”പട്ടത്ത് യാനൈ’ എന്ന തമിഴ് ചിത്രത്തിലൂടേയാണ് ഐശ്വര്യ വെള്ളിത്തിരയില്‍ അരങ്ങേറിയത്. മണിയാര്‍ കുടുംബം, തിരുമണം തുടങ്ങിയ ചിത്രങ്ങളില്‍ ഉമാപതി അഭിനയിച്ചിട്ടുണ്ട്. തമ്പി രാമയ്യയും സമുദ്രക്കനിയും ഒരുമിച്ചെത്തുന്ന ചിത്രം രാജാ കിളി എന്ന ചിത്രം സംവിധാനം ചെയ്തതും ഉമാപതിയാണ്.
കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അര്‍ജുൻ വീണ്ടും എത്തുന്നുണ്ട്. അര്‍ജുനൊപ്പം നിക്കിയും ‘വിരുന്ന്’ എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ദിനേശ് പള്ളത്താണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രം നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മിക്കുന്നു. അനിൽ കുമാർ നെയ്യാർ ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















