കൊച്ചി: മഹാരാജാസ് കോളജിനു മുന്പിൽവച്ച് സ്വകാര്യ ബസ് ജീവനക്കാരനെ ക്രൂരമായി മര്ദിച്ച് എസ്എഫ്ഐ പ്രവർത്തകർ. ചോറ്റാനിക്കര-ആലുവ റൂട്ടിലെ സാരഥി ബസ് കണ്ടക്ടർ ജെഫിന് നേരെയാണ് ആക്രമണമുണ്ടായത്.
Also read: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ഓഫീസിലും വീട്ടിലും ഇഡി റെയ്ഡ്
ഇന്ന് ഉച്ചയ്ക്ക് കോളജിനു മുമ്പിൽ ബസ് എസ്എഫ്ഐക്കാർ തടഞ്ഞിടുകയായിരുന്നു. തുടർന്ന് കണ്ടക്ടറെ ബസിൽനിന്നു വലിച്ച് റോഡിലിട്ട് മുഖത്തടിക്കുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്തു. വിദ്യാർഥി കൺസെഷനുമായി ബന്ധപ്പെട്ട തർക്കമാണു കാരണം. നേരത്തെ കൺസഷൻ സംബന്ധിച്ച് ബസ് ജീവനക്കാരൻ ജെഫിൻ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം ഷിഹാബിനെ മർദിച്ചിരുന്നു.
ഷിഹാബിന്‍റെ പരാതിയിൽ ബസ് ജീവനക്കാർക്കെതിരെ സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു. എസ്.എഫ്.ഐ പ്രവർത്തകരുമായുള്ള പ്രശ്നം സംസാരിച്ച് ഒത്തുതീർപ്പാക്കും വരെ ജെഫിനെ ജോലിയിൽ നിന്നും മാറ്റിനിർത്തി. തിരികെ ജോലിക്ക് കയറിയ ജെഫിനെ ഉച്ചക്ക് ശേഷം ആലുവയിലേക്കുള്ള ട്രിപ്പിനിടയിലാണ് മഹാരാജാസ് കോളജിൽ മുന്നിൽവച്ച് എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചത്.
അതേസമയം സംഭവത്തിലെ വസ്തുത പരിശോധിക്കുമെന്ന് എസ്എഫ്ഐ എറണാകുളം ജില്ലാ പ്രസിഡന്റ് അർജുൻ പറഞ്ഞു. ‘‘മർദനമേറ്റ കണ്ടക്ടർക്കെതിരെ വിദ്യാർഥികൾ സ്ഥിരം പരാതി പറയാറുണ്ട്. കൺസെഷൻ നൽകാതെ വിദ്യാർഥികളോട് വളരെ മോശമായി പെരുമാറുന്നു. വിദ്യാർഥികളെ ആദ്യം മർദിച്ചത് കണ്ടക്ടറാണ്, അക്രമം പ്രോത്സാഹിപ്പിക്കില്ല’’– അർജുൻ വിശദീകരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം