മുംബൈ ∙ കാലവര്‍ഷം ശക്തമായതോടെ നഗരത്തിന്‍റെ പലഭാഗത്തും വെള്ളക്കെട്ട്. ഗാഡ്കോപ്പറില്‍ കെട്ടിടം തകര്‍ന്നുവീണു. രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മഹാരാഷ്ട്രയുടെ തീരദേശ ജില്ലകളില്‍ വരും മണിക്കൂറുകളില്‍ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.
താഴ്ന്ന പ്രദേശത്തെ റോഡുകളില്‍ വെള്ളം കയറി. വാഹനങ്ങള്‍ പലയിടത്തും വെള്ളക്കെട്ടില്‍ മുങ്ങി. കഴിഞ്ഞദിവസം ശിവാജിനഗറില്‍ മാന്‍ഹോള്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ട് തൊഴിലാളികള്‍ മരിച്ചു. പലയിടത്തും മരംവീണും മേല്‍ക്കൂര തകര്‍ന്നുവീണും അപകടങ്ങളുണ്ടായി. വെള്ളക്കെട്ട് രൂക്ഷമായ അന്ധേരി സബ്‌വേ അടക്കമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ സ്ഥിതി വിലയിരുത്തി.
Also read: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ഓഫീസിലും വീട്ടിലും ഇഡി റെയ്ഡ്
തീരദേശ ജില്ലകളില്‍ പലയിടത്തും കനത്ത മഴ തുടരുകയാണ്. റായ്‌ഗഡ്, രത്നഗിരി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മുംബൈയിലും താനെ, പാല്‍ഘര്‍, സിന്ധുദുര്‍ഗ് എന്നിവിടങ്ങളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ബിപോര്‍ജോയ് ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് കാലവര്‍ഷത്തിന്‍റെ വരവ് രണ്ടാഴ്ചയോളം വൈകിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം