കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബങ്കുരയിൽ രണ്ട് ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം. ഒണ്ട റെയിൽവേ സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്. 12 ബോഗികൾ പാളം തെറ്റി.
Also read : ‘അമ്മ’യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇന്ന് കൊച്ചിയില്‍
ഒരു ട്രെയിനിലെ ലോക്കോ പൈലറ്റിനു പരിക്കുണ്ട്. മറ്റ് ആർക്കും പരിക്കേറ്റതായി വിവരങ്ങളില്ല. ഒരു ഗുഡ്സ് ട്രെയിൻ മെയിൻ ലൈനിനു പകരം ലൂപ്പ് ലൈനിൽ പ്രവേശിച്ചതാണ് അപകട കാരണം. ട്രെയിൻ ലൂപ്പ് ട്രാക്കിലേക്ക് കടന്നപ്പോൾ ഈ ട്രാക്കിലുണ്ടായിരുന്ന മറ്റൊരു ചരക്കു വണ്ടിയിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്നു ഖരഗ്പുർ- ബങ്കുര- ആദ്ര പാതയിൽ ട്രെയിൻ ഗതാഗതം നിർത്തിവച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം