ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദം രൂപപ്പെട്ടേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ കാലവർഷം ശക്തമാകാനും സാധ്യത. ഇന്നു മുതൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇന്ന് ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ യെലോ അലർട്ടുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം വിലക്കി.
കനത്ത മഴ തുടരുന്ന മുംബൈയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് തുടങ്ങിയ മഴയിൽ പലയിടത്തും വെള്ളക്കെട്ട് ഉണ്ടായി. അന്ധേരി അടക്കമുള്ള ഇടങ്ങളിൽ വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. വലിയ തോതിൽ ഗതാഗത തടസവും അനുഭവപ്പെട്ടു. ജാഗ്രത പാലിക്കണമെന്ന് കോർപറേഷൻ അധികൃതർ മുന്നറിയിപ്പ് നൽകി.
Also read: റഷ്യയിൽ വിമത നീക്കത്തിൽ നിന്നു വാഗ്നർ ഗ്രൂപ്പ് പിൻമാറിയതായി റിപ്പോർട്ടുകൾ
തെക്കുപടിഞ്ഞാറൻ കാലവർഷം ഇന്ന് ശക്തി പ്രാപിക്കുമെന്നാണ് പ്രവചനം. അതേസമയം, ശിവാജിനഗറിൽ മാൻഹോൾ വൃത്തിയാക്കാൻ ഇറങ്ങിയ രണ്ട് തൊഴിലാളികൾ മരിച്ചു. അഴുക്കുവെള്ളം പമ്പ് ചെയ്തു കളയാൻ വച്ച മോട്ടറിൽനിന്ന് ഷോക്കേറ്റാണ് മരണം എന്നാണ് പ്രാഥമിക നിഗമനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം