കുവൈറ്റ് സിറ്റി : ക്രിമിനൽ സെക്യൂരിറ്റി സെക്‌ടർ വേശ്യാവൃത്തിയിൽ ഏർപ്പെട്ട ഏഷ്യൻ, യൂറോപ്യൻ പൗരത്വമുള്ള 16 പേരെ മെഹ്ബൂലയിൽനിന്ന് അറസ്റ്റ് ചെയ്തു. പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായ ബിസിനസ്സ് പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയ വഴി നടത്തിയ രണ്ടുപേരെയും, വേശ്യാവൃത്തിയിൽ ഏർപ്പെട്ട 9 സ്ത്രീകളെയും 4 പുരുഷന്മാരെയുമാണ് പിടികൂടിയത്.
read also : വ്യാജരേഖക്കേസ് : കെ.വിദ്യക്ക് ജാമ്യം അനുവദിച്ചു
കൂടാതെ യൂറോപ്യൻ പൗരത്വമുള്ള അന്താരാഷ്ട്ര നെറ്റ്‌വർക്കിൽ പെട്ട ഒരു പെൺകുട്ടിയെയും അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്നും നിരീക്ഷണ ക്യാമറകളും കണ്ടെത്തി. ഇവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് യോഗ്യതയുള്ള അധികാരികൾക്ക് റഫർ ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം