തിരുവനന്തപുരം∙ കെഎസ്യു നേതാവ് അൻസിൽ ജലീൽ ബികോം സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചതായി എഫ്ഐആർ. വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് അതു യഥാർഥമാണെന്ന വ്യാജേന ഉപയോഗിക്കാനും കേരള സർവകലാശാലയെ വഞ്ചിക്കാനും ശ്രമിച്ചതായും കന്റോൺമെന്റ് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നു. കേരള സർവകലാശാല റജിസ്ട്രാറുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
2013–2016 അധ്യയനവർഷത്തിൽ കേരള സർവകലാശാലയിൽനിന്നും ബികോം പാസായെന്ന സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ച് അതിൽ വൈസ് ചാൻസലറുടെ വ്യാജ ഒപ്പിട്ടതായി എഫ്ഐആറിൽ പറയുന്നു. ഐപിസി 465, 466, 468, 471, 420 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഏഴുവർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഐപിസി 465 (വ്യാജരേഖ ചമയ്ക്കൽ). ഈ വകുപ്പ് അനുസരിച്ച് രണ്ടുവർഷംവരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാം. ഐപിസി 466 (സർക്കാർ രേഖ വ്യാജമായി ഉണ്ടാക്കുക). ഏഴുവർഷംവരെ തടവും പിഴയും ലഭിക്കാം. 468 (കബളിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ വ്യാജരേഖ ചമയ്ക്കൽ). ഏഴുവർഷംവരെ തടവും പിഴയും. ഐപിസി 471(വ്യാജരേഖ യഥാർഥ രേഖ എന്ന പേരിൽ ഉപയോഗിക്കുക). ഏഴുവർഷംവരെ തടവും പിഴയും ലഭിക്കാം.
read also: പ്രിയ വർഗീസിന്റെ നിയമനം: ഹൈക്കോടതി വിധി പ്രകാരം തുടർനടപടി സ്വീകരിക്കുമെന്ന് വി സി
കെഎസ്യു സംസ്ഥാന കൺവീനറാണ് അൻസിൽ ജലീൽ. അൻസിലിന്റേതെന്ന പേരിൽ പ്രചരിക്കുന്ന സർട്ടിഫിക്കറ്റിന്റെ സീരിയൽ നമ്പർ കേരള സർവകലാശാലയുടേത് അല്ലെന്നും സർട്ടിഫിക്കറ്റിൽ ഒപ്പിട്ടിരിക്കുന്ന ആൾ ആ സമയത്ത് വിസി ആയിരുന്നില്ലെന്നും സർവകലാശാല, ഡിജിപിക്കു നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഇത്തരമൊരു സർട്ടിഫിക്കറ്റിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും എവിടെയും ഹാജരാക്കിയിട്ടില്ലെന്നും അൻസിൽ ജലീൽ പറയുന്നു. സർട്ടിഫിക്കറ്റിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ആലപ്പുഴ എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം