ന്യൂഡൽഹി : രോഗം പടർത്തുന്ന കൊതുകുകൾ വിദേശത്തു നിന്ന് വിമാനത്തിൽ കൂടെ വരുന്നില്ല എന്ന ഉറപ്പ് വരുത്തണം എന്ന നടപടികൾ കർശനമാക്കണം ആരോഗ്യമന്ത്രാലയം വ്യോമയാന മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.വിദേശത്തു വച്ചു വിമാനത്തിൽ കൊതുകുനശീകരണം നടത്തിയതിനു തെളിവായി ഇതിനുപയോഗിച്ച സ്പ്രേയുടെ കുപ്പി ഹാജരാക്കണമെന്നതുൾപ്പെടെ നിബന്ധനകളും മാർഗരേഖയിലുണ്ട്.
Read More:പ്രവാസിയുടെ വീട്ടിൽ കവർച്ച
സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിദഗ്ധ സമിതിയാണു ശുപാർശ തയാറാക്കിയത്. വിമാനത്തിന്റെ കാബിൻ, ബാഗേജ്, കാർഗോ, കണ്ടെയ്നറുകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം കൊതുകുനശീകരണം നടത്തണം. മഞ്ഞപ്പനി ഉൾപ്പെടെ ഇന്ത്യയിലേക്ക് എത്താനുള്ള സാധ്യത മുന്നിൽക്കണ്ടാണിത്.
കൊതുകുനാശിനി ഉപയോഗിച്ചതു മൂലം വിപരീത ഫലം യാത്രക്കാർക്കോ ജീവനക്കാർക്കോ ഉണ്ടായാൽ അക്കാര്യം രേഖാമൂലം അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം