പാരിസ്: വാതകചോർച്ചയെത്തുടർന്ന് പാരിസ് നഗരത്തിലുണ്ടായ സ്ഫോടനത്തിൽ 16 പേർക്ക് പരിക്കേറ്റു. ഏഴ് പേരുടെ ആരോഗ്യനില ഗുരുതരമാണ്. നോത്രെ ദാം കത്തീഡ്രലിൽ നിന്ന് സോർബോൺ സർവകലാശാലയിലേക്ക് പോകുന്ന വഴിയിലെ റൂ സാൻ ജാക് തെരുവിലാണ് സ്ഫോടനം നടന്നത്. നഗരത്തിലെ ലാറ്റിൻ ക്വാർട്ടറിൽ വൈകിട്ട് അഞ്ചിനാണ്(പ്രാദേശിക സമയം) അപകടം സംഭവിച്ചത്.
അപകടത്തിൽ നിരവധി കെട്ടിടങ്ങൾക്ക് തീ പിടിക്കുകയും ഒരു കെട്ടിടത്തിന്റെ മുഖപ്പ് തകർന്നുവീഴുകയും ചെയ്തു. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും പ്രദേശത്തെ തീ പൂർണമായും അണച്ചെന്നും അധികൃതർ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം