ടെഗുസിഗാല്‍പ: ഹോണ്ടുറാസിലെ ഒരു വനിതാ ജയിലിൽ ചൊവ്വാഴ്ചയുണ്ടായ കലാപത്തിൽ കുറഞ്ഞത് 41 സ്ത്രീകളെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും അക്രമത്തിൽ ചുട്ടുകൊല്ലപ്പെടുകയായിരുന്നു എന്ന് അധികാരികൾ വ്യകത്മാക്കി. മറ്റുള്ളവര്‍ വെടിയേറ്റും കുത്തേറ്റുമാണ് മരിച്ചത്. സംഭവത്തിന് കാരണമായ ‘മാര’ എന്നറിയപ്പെടുന്ന ക്രിമിനല്‍ സംഘത്തിനെതിരെ രാജ്യത്തിന്റെ പ്രസിഡന്റ് സിയോമാര കാസ്‌ട്രോ രൂക്ഷമായി വിമര്‍ശിച്ചു.
ഹോണ്ടുറാസ് തലസ്ഥാനമായ ടെഗുസിഗാല്‍പയില്‍നിന്ന് ഏകദേശം 50 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറുള്ള ടമാരയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. വെടിയേറ്റും കത്തിക്കുത്തേറ്റും കുറഞ്ഞത് ഏഴ് വനിതാ തടവുകാരെങ്കിലും ആശുപത്രിയില്‍ ചികിത്സയിലാണെന്നാണു റിപ്പോര്‍ട്ടുകള്‍.
Read more: വ്യാജ സർട്ടിഫിക്കറ്റ് കേസ്: കെ. വിദ്യ പോലീസ് കസ്റ്റഡിയിൽ
സമീപകാലത്തായി ജയിലുകളില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള അധികാരികളുടെ ശ്രമങ്ങളെത്തുടര്‍ന്നാണ് കലാപമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സംഘടിതമായ കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടുന്നതിന്റെ ഭാഗാമായാണ് ഈ കലാപമെന്നും കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ നിന്നും തങ്ങള്‍ പിന്നോട്ട് പോകില്ലെന്നും ഹോണ്ടുറാസ് ജയില്‍ മേധാവി ജൂലിസ വില്യനുവേവ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഹോണ്ടുറാസില്‍ സ്ത്രീകളുടെ ജയിലിനുള്ളില്‍ അടുത്ത കാലത്തായി അക്രമങ്ങള്‍ പതിവാണ്. എതിരാളികളായ ക്രിമിനല്‍ സംഘങ്ങളിലെ വനിതാ അംഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് നിരവധി പേരുടെ മരണത്തില്‍ കലാശിച്ചത്.
രാജ്യത്ത് ജയിലുകളില്‍ വിവിധ സംഘങ്ങള്‍ അനധികൃതമായ നിരവധി പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. തടവുകാര്‍ പലപ്പോഴും ജയിലുകളുടെ നിയന്ത്രണം സ്വയം ഏറ്റെടുക്കുന്ന സാഹചര്യമാണുള്ളത്. ജയിലുകളില്‍ നിരോധിത ഉല്‍പ്പന്നങ്ങളുടെ വില്‍പനയും പതിവാണ്.
2017ന് ശേഷം ഹോണ്ടുറാസില്‍ വനിതാ ജയിലിലുണ്ടായ ഏറ്റവും വലിയ ദുരന്തമാണ് ഈ കലാപം. ഇതിനു മുന്‍പ് ഹോണ്ടുറാസില്‍ ഏറ്റവും വലിയ ജയില്‍ ദുരന്തമുണ്ടായത് 2012 ലാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















