പാലക്കാട് : വായന എന്നത് മറ്റ് പ്രവൃത്തികൾ പോലെ മറ്റൊന്നിനോട് ചേർത്ത് ചെയ്യാനാവാത്ത തനത് കലയാണെന്ന് തനിമ കലാ സാഹിത്യവേദി സംസ്ഥാന സെക്രട്ടറി ഫൈസൽ കൊച്ചി അഭിപ്രായപ്പെട്ടു. കണ്ണും മസ്തിഷ്കവും മനസ്സും ഏകോപിച്ച് ചെയ്യേണ്ട ഒന്നാണ് വായനയെന്ന് അദ്ദേഹം പറഞ്ഞു.
സൗന്ദര്യമുള്ള ജീവിതത്തിന് തനിമയിൽ കൂട്ടു ചേരുക എന്ന തലക്കെട്ടിൽ ജൂൺ 15 മുതൽ ജൂലൈ 15 വരെ നടത്തുന്ന അംഗത്വ കാമ്പയിനിന്റെ ജില്ല തല ഉദ്ഘാടനവും വായന ദിനാഘോഷവും പരിപാടി ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ല പ്രസിഡന്റ് സുധീർ സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു കവി. ടി.കെ രഘുനാഥ്, ഏക തത്വ ചീഫ് എഡിറ്റർ ഇ ടി മുരളീധരൻ, എഴുത്തുകാരി സരിത ശ്രീകുമാർ, കവി രാമചന്ദ്രൻ, സംഗീത വിദ്വാൻ രാമൻ കുട്ടി എന്നിവരുൾപ്പെടെ 30 പേർക്ക് മെമ്പർഷിപ്പ് നൽകി .
ജില്ലാ സാഹിത്യ വിഭാഗം സെക്രട്ടറി സൽമാ ബഷീർ വായന ദിന സന്ദേശം നൽകി പാലക്കാട് മുൻസിപ്പൽ കൗൺസിലർ എം.സുലൈമാൻ, തൃശ്ശൂർ ജില്ലാ പ്രസിഡന്റ് സജദിൽ മുജീബ് എന്നിവർ സംസാരിച്ചു. ജില്ല വൈസ് പ്രസിഡന്റ് ഹംസ കാരക്കട് സ്വാഗതവും ജില്ല ജനറൽ സെക്രട്ടറി നൗഷാദ് പറളി സമാപനവും നടത്തി.