കൊച്ചി: എറണാകുളത്ത് ഗുഡ്സ് ട്രെയിനിന്റെ ലോക്ക് വേർപ്പെട്ടതിനെ തുടർന്ന് രണ്ട് ബോഗികൾ വേർപ്പെട്ടു. എറണാകുളത്തു നിന്നും പാലക്കാട് പോകുന്ന ഗുഡ്സ് ട്രെയിനിന്റെ ബോഗികളാണ് വേർപ്പെട്ടത്.
വട്ടേക്കുന്നം ജുമാമസ്ജിദിന് സമീപം രാത്രി 8.30ഓടെയാണ് സംഭവം. ട്രെയിനിന്റെ ലോക്ക് വേർപ്പെട്ടതിനെ തുടർന്ന് രണ്ട് ബോഗികൾ വേർപ്പെടുകയായിരുന്നു. എഞ്ചിൻ ഘടിപ്പിച്ച ഭാഗം മുന്നോട്ടു പോവുകയും വേർപെട്ട ബോഗികൾ പാളത്തിൽ കിടക്കുകയും ചെയ്തു.
Read more: പ്ലസ്ടു കോഴക്കേസ്; കെ.എം ഷാജിക്കെതിരായ ഇ.ഡി കേസ് റദ്ദാക്കി ഹൈക്കോടതി
ബോഗികളെ തമ്മിൽ ബന്ധിപ്പിക്കുന്ന പൂട്ടുകൾ പൊട്ടിയതാണ് കാരണം. റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തകരാറുകൾ പരിഹരിക്കുകയാണ്. ഗുഡ്സ് ട്രെയിൻ ആയതിനാൽ ആളപായമില്ല.
അതേസമയം, രാജധാനി എക്സ്പ്രസ് ആലുവയിൽ പിടിച്ചിട്ടിരിക്കുകയാണ്. പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് റെയിൽവേ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















