ഗസ്സ: ഫലസ്തീനിൽ അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. 45 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ പത്തുപേരുടെ നില ഗുരുതരമാണ്.
Read more: പ്ലസ്ടു കോഴക്കേസ്; കെ.എം ഷാജിക്കെതിരായ ഇ.ഡി കേസ് റദ്ദാക്കി ഹൈക്കോടതി
ഇന്ന് പുലർച്ചെ വെസ്റ്റ് ബാങ്കിലെ ജെനിനിലാണ് ഇസ്രായേൽ ആക്രമണം നടന്നത്. ജെനിനിലെ അഭയാർഥിക്യാംപ് ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 21 വയസുള്ള ഖാലിദ് അസ്സാം ദർവീശ്, 19കാരനായ ഖസ്സാം ഫൈസൽ അബൂ സരിയ, 15കാരനായ അഹ്മദ് യൂസഫ് സഖ്ർ എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യോമാക്രമണത്തിനിടയിലുള്ള പ്രത്യാക്രമണത്തിൽ ഏഴ് ഇസ്രായേൽ സൈനികർക്കും പരിക്കേറ്റിട്ടുണ്ട്.
ഇസ്‌ലാമിക് ജിഹാദ്, ഹമാസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യാനെത്തിയതായിരുന്നു ഇസ്രായേൽ സേന. മാധ്യമപ്രവർത്തകർക്ക് നേരെയും ഇസ്രായേൽ സൈന്യം വെടിവെച്ചതായി റിപ്പോർട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















