ഹൈദരാബാദ്: ദുർമന്ത്രവാദം നടത്തുന്നു എന്നാരോപിച്ച് ദമ്പതികളെ മർദ്ദിച്ച് മരത്തിൽ കെട്ടിയിട്ട് ഗ്രാമവാസികൾ. തെലങ്കാനയിലാണ് സംഭവം. അക്രമത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൊൽകുരു ഗ്രാമത്തിൽ രണ്ട് ദിവസം മുൻപാണ് സംഭവം നടന്നത്. യദയ്യ, ഭാര്യ ശ്യാമമ്മ എന്നിവരെയാണു പ്രദേശവാസികള്‍ മർദിച്ചത്. വീട്ടിൽ അതിക്രമിച്ചു കയറി ദമ്പതികളെ ബലമായി പുറത്തിറക്കി മരത്തിൽ കെട്ടിയിടുകയായിരുന്നു. സംഘം ചേർന്ന് ആളുകൾ ഇവരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.
Read more: പ്ലസ്ടു കോഴക്കേസ്; കെ.എം ഷാജിക്കെതിരായ ഇ.ഡി കേസ് റദ്ദാക്കി ഹൈക്കോടതി
സ്ഥലത്തെത്തിയ പൊലീസാണ് ഇവരെ രക്ഷപ്പെടുത്തിയത്. ദമ്പതികളെ മരത്തിൽ കെട്ടിയിട്ടതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദമ്പതികളെ മരത്തിൽ കെട്ടിയിട്ടിരിക്കുന്നതും ആളുകൾ ചുറ്റും തടിച്ചുകൂടി നിൽക്കുന്നതും വിഡിയോയിൽ കാണാം. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സർക്കിൾ ഇൻസ്പെക്ടർ നവീൻ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















