മലപ്പുറം: മലപ്പുറത്തു ഇന്ന് ഡെങ്കി ബാധിച്ച് ഒരാള്‍ മരിച്ചു. പോരൂർ സ്വദേശിയായ 42-കാരനാണ് ബാധിച്ച് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
സംസ്ഥാനത്ത് ഈ മാസം മാത്രം 1,43,377 പേർക്കാണ് പകർച്ചപനി സ്ഥിരീകരിച്ചത്. ഒൻപത് എലിപ്പനി മരണങ്ങൾ ഈ മാസം റിപ്പോർട്ട് ചെയ്തു. ജാഗ്രത ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
Read more: പ്ലസ്ടു കോഴക്കേസ്; കെ.എം ഷാജിക്കെതിരായ ഇ.ഡി കേസ് റദ്ദാക്കി ഹൈക്കോടതി
പനി ബാധിതരുടെ എണ്ണം സംസ്ഥാനതലത്തിൽ പുറത്തുവിടും. എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കാൻ എല്ലാവരും തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.
കാലവർഷം എത്തും മുമ്പേ ശക്തിപ്രാപിച്ച പകർച്ചപനി കേരളത്തെ സാരമായി ബാധിച്ചു. എല്ലാ ജില്ലകളിലും രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ട്. പകർച്ചപനിയ്‌ക്കൊപ്പം ഡെങ്കിയും എലിപ്പനും ജീവനെടുക്കുന്ന സ്ഥിതിയാണ്. ഈ മാസം മാത്രം 1,43,377 പേർക്കാണ് പകർച്ചപനി സ്ഥിരീകരിച്ചത്. 165 പേരാണ് എലിപ്പനിയ്ക്ക് ഈ മാസം ചികിത്സതേടിയത്. ഒൻപത് എലിപ്പനി മരണങ്ങളും ഈ മാസം റിപ്പോർട്ട് ചെയ്തു. ഇതോടെ കനത്ത ജാഗ്രതവേണമെന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















