പിറവം : പിറവം മേലാട്ട് പുത്തൻപുരയിൽ അരുൺ അനന്തകൃഷ്ണനും സൗത്ത് ആഫ്രിക്കൻ സ്വദേശി പോർഷ്യ തെക്കീസോയും വിവാഹിതരായി. പള്ളിക്കാവ് ക്ഷേത്ര സന്നിധിയിൽ അരുണിന്റെ ജീവിതത്തിലേക്കു പോർഷ്യ കൈപിടിച്ചു കയറി. ഹൈന്ദവ അചാരപ്രകാരം നടന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോർഷ്യയുടെ സുഹൃത്ത് കെൽവിനും ഭാര്യ വൈവോണും എത്തിയിരുന്നു. സൗത്ത് ആഫ്രിക്കയിൽ ഗൃഹോപകരണങ്ങളുടെ വ്യാപാര സ്ഥാപനം നടത്തുകയാണ് അരുൺ.
Read More:മണിപ്പുരിലെ കലാപത്തിൽ പ്രതിഷേധിച്ച് ഇംഫാലിൽ സ്ത്രീകൾ ; മനുഷ്യച്ചങ്ങല തീർത്തപ്പോൾ
പോർഷ്യ തെക്കീസോയെ പരിചയപ്പെടുന്നതും ബിസിനസ് ആവശ്യവുമായിട്ടാണ്. 2012ൽ ആരംഭിച്ച പരിചയം പിന്നീടു പ്രണയത്തിനു വഴി മാറുകയായിരുന്നു.നാട്ടിൽ പഠനത്തിനു ശേഷം ജോലി തേടിയാണ് അരുൺ സൗത്ത് ആഫ്രിക്കയിൽ എത്തിയത്. അടുത്ത മാസം 11നു ഇരുവരും തിരികെ പോകും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം