ഖാർത്തും: സൈന്യവും അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും(ആർഎസ്എഫ്) തമ്മിൽ ആഭ്യന്തര സംഘർഷം നിലനിൽക്കുന്ന സുഡാനിൽ മിസൈൽ വർഷം തുടരുന്നു.
സുഡാനിന്റെ തലസ്ഥാനമായ ഖാർത്തൂമിലുണ്ടായ വ്യോമാക്രമണത്തിൽ 17 പേർ – അഞ്ച് കുട്ടികൾ – കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ജനസാന്ദ്രതയേറിയ യാർമൂക്ക് ജില്ലയിൽ ശനിയാഴ്ച നടന്ന സംഘർഷത്തിൽ 25 വീടുകൾ തകർന്നു. ദരിദ്ര ജനവിഭാഗം തിങ്ങിപാർക്കുന്ന മേഖലയായ മേയോയിൽ മിസൈലുകൾ പതിച്ചതോടെ നിരവധി പേർ ഭവനരഹിതരായി.
Read more: തൃശൂരിൽ ബാങ്കില്‍ യുവാവിന്റെ പരാക്രമം; ജീവനക്കാരുടെ മേൽ പെട്രോളൊഴിച്ചു
സംഘർഷം ആരംഭിച്ചത് മുതൽ രാജ്യത്ത് 22 ലക്ഷം പേർക്ക് വീടുവിട്ടിറങ്ങേണ്ടി വന്നുവെന്നും ആയിരങ്ങൾ കൊല്ലപ്പെട്ടെന്നും മനുഷ്യാവകാശ സംഘടനകൾ അറിയിച്ചു.
ഏറ്റുമുട്ടലിൽ നിന്ന് രക്ഷപ്പെടാൻ ആളുകളെ അനുവദിക്കുന്നതിനായി നിരവധി വെടിനിർത്തലുകൾ പ്രഖ്യാപിച്ചെങ്കിലും ഇത് പാലിക്കപ്പെട്ടിട്ടില്ല.
മായോ, യാർമൂക്ക്, മണ്ടേല പ്രദേശങ്ങളിലെ സാധാരണക്കാരെ ലക്ഷ്യമിട്ടായിരുന്നു സമീപകാല ആക്രമണമെന്ന് ആർഎസ്എഫ് അറിയിച്ചു. സൈന്യം പ്രതികരിച്ചിട്ടില്ല.
സംഘർഷത്തിന്റെ തുടക്കം മുതൽ, പതിനായിരക്കണക്കിന് സാധാരണക്കാർ അതിർത്തി കടന്ന് അയൽരാജ്യമായ ചാഡിലേക്ക് പലായനം ചെയ്തിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















