ബപട്‌ല: ആന്ധ്രാപ്രദേശിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ അമർനാഥിനെ ജീവനോടെ ചുട്ടുകൊന്നു. ആന്ധ്രാപ്രദേശിലെ ബപട്‌ല ജില്ലയിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം. ട്യൂഷനു പോകുമ്പോള്‍ അക്രമികൾ അമർനാഥിനെ (15) പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ ചെറുകുപള്ളി മണ്ഡലത്തിലെ രാജവോലു ഗ്രാമത്തിലാണ് സംഭവം. കുട്ടിയെ ഗുരുതരാവസ്ഥയിൽ ഗുണ്ടൂരിലെ സർക്കാർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
read also: കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ഹര്‍ജി തള്ളി കോടതി
സൈക്കിളിൽ ട്യൂഷന് പോകുകയായിരുന്ന അമർനാഥിനെ ചില യുവാക്കൾ തടഞ്ഞു നിർത്തി. കുട്ടിയുടെ മേൽ പെട്രോൾ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. സംഭവത്തിനു ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു. കുട്ടിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ അമർനാഥിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആക്രമണം നടത്തിയത് വെങ്കിടേശ്വര റെഡ്ഡിയും(21) സുഹൃത്തുക്കളും ചേർന്നാണന്ന് പോലീസ് അറിയിച്ചു. അതേസമയം സഹോദരിയെ ശല്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായതായി അമർനാഥിന്റെ മുത്തച്ഛൻ റെഡ്ഡയയും പറയുന്നു. പോലീസ് പ്രതികൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















