ചെന്നൈ: ജോലിക്ക് കോഴ വാങ്ങിയെന്ന കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷ ചെന്നൈ സെഷന്‍സ് കോടതി തള്ളി. ബാലാജിയെ ഇ ഡി കസ്റ്റഡിയില്‍ വിട്ടു. എട്ട് ദിവസത്തെ കസ്റ്റഡിയിലാണ് വിട്ടത്.
ഈമാസം 23ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ബാലാജിയെ കോടതിയില്‍ ഹാജരാക്കണം. ആശുപത്രിയില്‍ വച്ചു തന്നെ സെന്തിലിനെ ചോദ്യം ചെയ്യാന്‍ ഇ ഡിക്ക് കോടതി അനുമതി നല്‍കി.അതിനിടെ, സെന്തിലിന്റെ സുരക്ഷ കേന്ദ്രസേന ഏറ്റെടുത്തു. കോടതി നിർദേശപ്രകാരമാണ് നടപടി. സംസ്ഥാന ജയില്‍ വകുപ്പാണ് ഇതുവരെ സുരക്ഷാ ചുമതല വഹിച്ചിരുന്നത്. സെന്തില്‍ ബാലാജിയുടെ ചികിത്സ തുടരാമെന്ന് കോടതി വ്യക്തമാക്കി.
സെന്തിലിന്റെ വകുപ്പുകൾ കൈമാറാൻ ഗവർണർ ആർ.എൻ.രവി അനുമതി നൽകിയതിനു പിന്നാലെയാണ് കോടതി ഉത്തരവുണ്ടായത്. വകുപ്പില്ലാമന്ത്രിയായി സെന്തിലിനു തുടരാനാകില്ലെന്നു ഗവർണർ വ്യക്തമാക്കിയിരുന്നു. ഇതോടെ സെന്തിൽ രാജിവയ്ക്കേണ്ടി വന്നേക്കും. സെന്തിലിന്റെ സഹോദരന്‍ അശോക് കുമാറിനും ഇഡി സമന്‍സ് അയച്ചിട്ടുണ്ട്.
read also: കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ഹര്‍ജി തള്ളി കോടതി
സെന്തിൽ ബാലാജിയുടെ ചുമതലയിലായിരുന്ന വൈദ്യുതി, എക്സൈസ് വകുപ്പുകൾ തങ്കം തേന്നരസുനും മുത്തു സ്വാമിക്കും കൈമാറി. വൈദ്യുതി വകുപ്പ് ധനമന്ത്രി തങ്കം തെന്നരസുവിനും എക്സൈസ് വകുപ്പ് ഭവന മന്ത്രി മുത്തുസ്വാമിക്കുമാണ് നൽകിയത്.
10 വർഷം മുൻപ് അണ്ണാ ഡിഎംകെ സർക്കാരിന്റെ കാലത്തെ കോഴക്കേസിൽ ചൊവ്വാഴ്ചയാണ് ഇഡി സെന്തിലിനെ അറസ്റ്റ് ചെയ്തത്. നെഞ്ചുവേദനയെന്നു പറഞ്ഞു കരഞ്ഞ മന്ത്രിക്കു ചെന്നൈ ഓമന്തൂരാർ ഗവ. സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയിൽ നടത്തിയ ആൻജിയോഗ്രാം പരിശോധനയിൽ 3 ഹൃദയധമനികളിൽ തടസ്സം സ്ഥിരീകരിച്ചു. അടിയന്തര ബൈപാസ് ശസ്ത്രക്രിയ നടത്താനുള്ള പരിശോധനകൾ തുടരുകയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















