കണ്ണൂർ: തലശേരി റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേ സിഗ്നൽ കേബിൾ മുറിച്ചു നീക്കാൻ ശ്രമിച്ച രണ്ട് പേർ പിടിയിലായി. സേലം സ്വദേശി ചിന്ന പൊന്നുവും സുഹൃത്ത് പെരുമെയും ആണ് പിടിയിലായത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30യോടെയാണ് സംഭവം നടന്നത്. ആക്രി പെറുക്കി ജീവിക്കുന്ന ഇരുവരും കേബിൾ മുറിച്ചു വിൽക്കാനുള്ള ശ്രമത്തിലായിരുന്നു. കേബിൾ മുറിച്ചതോടെ റെയിൽവെ സിഗ്നൽ സംവിധാനത്തിൽ പ്രശ്നങ്ങൾ നേരിട്ടു.
read also: കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ഹര്‍ജി തള്ളി കോടതി
തുടർന്ന് നടത്തിയ പരിശോധനയിലാണ് കേബിൾ മുറിച്ച് നീക്കാനുള്ള ശ്രമം ശ്രദ്ധയിൽപെട്ടത്. ഒടുവിൽ ആർപിഎഫ് നടത്തിയ തെരച്ചലിൽ രണ്ട് പ്രതികളെയും പിടികൂടുകയായിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















