അന്താരാഷ്ട്ര ബാസ്‌കറ്റ് ബോൾ ഫെഡറേഷൻ പ്രതിനിധികൾ ഖത്തറിൽ സന്ദർശനം നടത്തി. ബാസ്‌കറ്റ് ബോൾ ലോകകപ്പിനായി ഖത്തർ തീരുമാനിച്ച വേദികളിൽ സംഘം സംതൃപ്തി രേഖപ്പെടുത്തി.
ഫിബ പ്രസിഡന്റ് ഹമെയ്ൻ നിയാങ്ങിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ഖത്തറിൽ സന്ദർശനം നടത്തിയത്. 2027 ലെ ടൂർണമെന്റിനായി ഒരുക്കുന്ന വേദികൾ സംഘം സന്ദർശിച്ചു. ലുസൈൽ മൾട്ടിപർപസ് ഹാൾ, ദുഹൈൽ സ്‌പോർട്‌സ് ഹാൾ, അലിബിൻ ഹമദ് അൽ അതിയ അരീന, ആസ്പയർ അക്കാദമി എന്നിവിടങ്ങളിലായാണ് ബാസ്‌കറ്റ്‌ബോൾ ലോകകപ്പ് നടക്കുക. മിഡിലീസ്റ്റ് – വടക്കേ ആഫ്രിക്ക മേഖലയിൽ ആദ്യമായാണ് ബാസ്‌കറ്റ് ബോളിലെ ലോകപോരാട്ടം എത്തുന്നത്.
Read More:പാര്‍ലമെന്‍റില്‍ വച്ച് അശ്ലീലമായ കമന്‍റുകള്‍ കേൾക്കേണ്ടിവന്നു ; ലിഡിയ
ഈ വർഷം ജപ്പാൻ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നടക്കുന്ന ലോകകപ്പിന് പിന്നാലെ തന്നെ 2027 ലേക്കുള്ള ഒരുക്കൾ തുടങ്ങും. ലോകകപ്പ് ഫുട്‌ബോൾ പോലെ തന്നെ
വ്യത്യസ്തമായ അനുഭവമായിരിക്കും ബാസ്‌കറ്റ് ബോൾ ലോകകപ്പും കായികപ്രേമികൾക്ക് സമ്മാനിക്കുക.
ഒരേ നഗരത്തിൽ എല്ലാ മത്സരങ്ങളും കേന്ദ്രീകരിക്കുന്നു എന്നത് തവന്നെയാണ് പ്രധാന സവിശേഷത. ലോകകപ്പ് ഫുട്‌ബോൾ ടൂർണമെന്റ് നടത്തി ലോകത്തിന്റ കൈയ്യടി നേടിയ ഖത്തർ, ബാസ്‌കറ്റ് ബോൾ ലോകകപ്പും അവിസ്മരണീയമാക്കാനുള്ള യാത്ര തുടങ്ങുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം