Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

ഷാർജ – ദി കാപ്പിറ്റൽ ഓഫ് കൾച്ചർ’ പ്രകാശിതമായി

ഹെർ ഹൈനസ് ഷെയ്ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെ സാന്നിധ്യത്തിലായിരുന്നു എമിറാത്തിന്റെ സാംസ്കാരിക പൈതൃകത്തിലേക്കും പദ്ധതികളിലേക്കും വെളിച്ചം വീശുന്ന പുതിയ പുസ്തകത്തിന്റെ പ്രകാശനം.  വാസ്തുവിദ്യ, കല, വിദ്യാഭ്യാസം, പരിസ്ഥിതി, സാഹിത്യം, മ്യൂസിയങ്ങൾ, കരകൗശലം എന്നിങ്ങനെ ഷാർജയുടെ സാംസ്കാരികമേഖലയിലെ ഏഴ് പ്രധാനമേഖലകളെക്കുറിച്ചാണ് പുസ്തകം പറയുന്നത്. ഹാർട്ട് ഓഫ് ഷാർജ, ഹൗസ് ഓഫ് വിസ്ഡം, ഷാർജ മോസ്ക്, മെലീഹ നാഷനൽ പാർക്ക് എന്നീ പ്രധാനകേന്ദ്രങ്ങളും അവതരിപ്പിക്കപ്പെടുന്നു. രാജ്യാന്തര തലത്തിൽ പ്രശസ്തരായ അസുലിൻ പബ്ലിഷേഴ്സുമായി ചേർന്നാണ് ​ഗവേഷണങ്ങളും ചാരുതയാർന്ന ചിത്രങ്ങളും വിവരണങ്ങളുമെല്ലാം അടങ്ങിയ പുസ്തകം പുറത്തിറക്കിയത്.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 11, 2025, 01:02 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

ഷാർജ: ഷാർജയുടെ സമ്പന്നമായ പൈതൃകത്തെക്കുറിച്ചും സാംസ്കാരിക ഇടപെടലുകളെക്കുറിച്ചും പറയുന്ന പുതിയ പുസ്തകം – ‘ഷാർജ- ദി കാപ്പിറ്റൽ ഓഫ് കൾച്ചർ’ പ്രകാശിതമായി. ഹൗസ് ഓഫ് വിസ്ഡം ലൈബ്രറിയിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഹെർ ഹൈനസ് ഷെയ്ഖ ബുദൂർ ബിൻ സുൽത്താൻ അൽ ഖാസിമിയുടെ സാന്നിധ്യത്തിലായിരുന്നു പുസ്തകം അനാവരണം ചെയ്യപ്പെട്ടത്.  രാജ്യാന്തരതലത്തിൽ പ്രസിദ്ധരായ അസുലിൻ പബ്ലിഷേഴ്സുമായി ചേർന്നാണ് പുസ്തകം ഒരുക്കിയിരിക്കുന്നത്. സാംസ്കാരിക മേഖലയിൽ ഷാർജ നടത്തുന്ന ഇടപെടലുകളും പ്രദേശത്തിന്റെ സമ്പന്നമായ ചരിത്രവും ലോകവായനക്കാരുടെ മുൻപിലെത്തിക്കുന്ന സുപ്രധാന നാഴികക്കല്ലുകളിലൊന്നാണ് പുതിയ പുസ്തകം.

 

വാസ്തുവിദ്യ, കല, വിദ്യാഭ്യാസം, പരിസ്ഥിതി, സാഹിത്യം, മ്യൂസിയങ്ങൾ, കരകൗശലം എന്നിങ്ങനെ ഷാർജയുടെ സാംസ്കാരികമേഖലയിലെ ഏഴ് പ്രധാനമേഖലകളെ കേന്ദ്രീകരിച്ചാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഹാർട്ട് ഓഫ് ഷാർജ, ഹൗസ് ഓഫ് വിസ്ഡം, ഷാർജ മോസ്ക്, മെലീഹ നാഷനൽ പാർക്ക് എന്നീ പ്രധാനകേന്ദ്രങ്ങളും യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടംപിടിച്ച ഫായ പാലിയോലാൻഡ്സ്കേപുമെല്ലാം പുസ്തകത്തിൽ പരാമർശിക്കപ്പെടുന്നു. ഷാർജ രാജ്യാന്തര പുസ്തക മേള, ഷാർജ ബിനാലെ, പബ്ലിഷിങ് സിറ്റി, എമിറേറ്റ്സ് ആർട്സ് ഫൗണ്ടേഷൻ, മറ്റ് കലാസാംസ്കാരിക കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ചും പുസ്തകത്തിൽ വായിക്കാം.

 

യുനെസ്കോയുടെ കൾച്ചറൽ കാപ്പിറ്റൽ ഓഫ് അറബ് റീജിയൻ (1998), കാപ്പിറ്റൽ ഓഫ് ഇസ്ലാമിക് കൾച്ചർ (2014), വേൾഡ് ബുക്ക് കാപ്പിറ്റൽ (2019) എന്നീ നേട്ടങ്ങൾ നേടിയ ഷാർജയുടെ വൈവിധ്യമാർന്ന പദ്ധതികളും ഇത്തരം വിഷയങ്ങളിൽ ഭരണാധികാരി നേരിട്ടുനടത്തുന്ന ഇടപെടലുകളുമെല്ലാം പുതിയ പുസ്തകം പറയുന്നുണ്ട്.

ReadAlso:

യുഎഇയിലും ഒമാനിലും വീണ്ടും ഇറാൻ ആക്രമണം

യുഎഇയില്‍ സ്കൂൾ ബസ് സർവ്വീസുകൾ തിങ്കളാഴ്ച്ച മുതൽ പുനരാരംഭിക്കും

യുഎഇ സാമ്പത്തിക മേഖലയിൽ വൻ കുതിപ്പ്

ഇറാന്റെ ആക്രമണത്തിൽ യുഎഇയിൽ ഒരാൾ കൊല്ലപ്പെട്ടു

ദുബായിലും അബുദാബിയിലും സ്ഫോടന ശബ്ദങ്ങൾ; ഇറാൻ ആക്രമണം തുടരുന്നു; പ്രതിരോധം തീർത്ത് യുഎഇ!

 

“ഷാർജയുടെ സാംസ്കാരിക ഇടപെടലുകളെന്നത് ഒരു തുടർയാത്രയാണ്. ഇന്നലെകളെയും ഇന്നിനേയും കൂട്ടിച്ചേർത്ത് നടക്കുന്ന ഒരു സംഭാഷണം. ഇവിടെ അറിവ് വെളിച്ചമാവുകയും സർ​ഗാത്മകത ഭാഷയാവുകയും സംസ്കാരമെന്നത് ലോകത്തിന്റെ നാനാദിക്കിലുമുള്ള മനുഷ്യരെയും അവരുടെ ആലോചനകളെയും തമ്മിൽ ചേർത്തുവയ്ക്കുന്ന ഒന്നാവുകയും ചെയ്യുന്നു. അസുലിനുമായി ചേർന്നുള്ള ഈ പുസ്തകവും അങ്ങനെ, കലയിലൂടെയും ബൗദ്ധികമായ ഇടപെടലുകളിലൂടെയും കൂടുതൽ അടുക്കുകയും അറിയുകയും ചെയ്യുന്ന ഒരു ലോകത്തിന് വേണ്ടിയുള്ള ശ്രമത്തിന്റെ, ഷാർജയുടെ കാഴ്ചപ്പാടിന്റെ തുടർച്ചയാണ്” – ഹെർ ഹൈനസ് ഷെയ്ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പറഞ്ഞു.

 

വിദ്യാഭ്യാസം, പുസ്തകസംസ്കാരം എന്നീ വിഷയങ്ങൾക്ക് കൂടുതൽ പ്രചാരം നൽകാനുള്ള യുനെസ്കോയുടെ ​ഗുഡ്‍വിൽ അംബാസിഡറായി ഈയിടെ ഷെയ്ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.  സംസ്കാരം, വിദ്യാഭ്യാസം, നൂതന ആശയങ്ങൾ എന്നിവ അടിസ്ഥാനമാക്കി സുസ്ഥിരവികസനകാഴ്ചപ്പാടുകൾ മുന്നോട്ട് വയ്ക്കുകയും അതിൽ രാജ്യാന്തരതലത്തിൽ തുടർച്ചായി ഇടപെടലുകൾ നടത്തുകയും ചെയ്യുന്ന ഷാർജയുടെ ശ്രമങ്ങളുടെ പ്രതിഫലനമാണ് പുതിയ പുസ്തകം.

 

“സംസ്കാരം, പൈതൃകം, അറിവ് എന്നിങ്ങനെ മൂന്ന് തൂണുകളുടെ കരുത്തിലാണ് ഷാർജയുടെ പുരോ​ഗതി. അതിന്റെ ഉത്തമ പ്രതിനിധാനമാണ് ‘ഷാർജ- ദി കാപ്പിറ്റൽ ഓഫ് കൾച്ചർ’ എന്ന പുസ്തകവും. നേതൃത്വത്തിന്റെ കാഴ്ചപ്പാടുകൾ പിന്തുടർന്ന്, അവയെ അറിവും വിനോദവും മൂല്യങ്ങളുമെല്ലാം സമ്മേളിക്കുന്ന പ്രായോ​ഗിക കേന്ദ്രങ്ങളാക്കി രൂപപ്പെടുത്തിയെടുക്കുന്ന ഷുറൂഖിന്റെ ശ്രമങ്ങളും ഇതിൽ പ്രതിഫലിക്കുന്നുണ്ട്. അസുലിനുമായുള്ള സഹകരണത്തിലൂടെ ഷാർജയുടെ സാംസ്കാരിക ഇടപെടലുകളും നേട്ടങ്ങളും ഞങ്ങൾ ലോകത്തിന് മുൻപിൽ അവതരിപ്പിക്കുകയാണ്, സുസ്ഥിരവികസനമൂല്യങ്ങൾ മുൻനിർത്തിയുള്ള യാത്ര തുടരുമെന്ന ഉറപ്പുകൂടിയാണത്” – ചടങ്ങിൽ സംസാരിക്കവെ ഷാർജ നിക്ഷേപവികസന അതോറിറ്റി CEO ഹിസ് എക്സലൻസി അഹ്മദ് ഒബൈദ് അൽ ഖസീർ പറഞ്ഞു.

 

ഷാർജ പോലെ, സാംസ്കാരിക ഇടപെടലുകൾക്ക് ഇത്രയും മൂല്യം കൊടുക്കുന്ന ഒരു ന​ഗരത്തോട് ചേർന്ന് പ്രവർത്തിക്കാനായതും ഇങ്ങനെയൊരു പുസ്തകം പുറത്തിറങ്ങുന്നതിന്റെ ഭാ​ഗമായതും വലിയ അം​ഗീകാരമായാണ് കണക്കാക്കുന്നതെന്ന് അസുലിൻ മേധാവി പ്രോസ്പർ അസുലിൻ പറഞ്ഞു.

 

ഷാർജ ഹൗസ് ഓഫ് വിസ്ഡത്തിൽ പ്രത്യേകം ഒരുക്കിയ വേദിയിലായിരുന്നു പുസ്തകം അനാവരണം ചെയ്യപ്പെട്ടത്. ഷാർജ ​ഗവൺമെന്റ് റിലേഷൻസ്  വിഭാ​ഗത്തിന്റെ ചെയർമാൻ ഹിസ് എക്സലൻസി ഷെയ്ഖ് ഫാഹിം ബിൻ സുൽത്താൻ അൽ ഖാസിമി, ഷാർജ ബുക്ക് അതോറിറ്റി സിഇഓ ഹിസ് എക്സലൻസി അഹമ്മദ് ബിൻ റക്കാദ് അൽ അമിരി,  ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം വിഭാ​ഗത്തിന്റെ ചെയർമാൻ ഹിസ് എക്സലൻസി ഖാലിദ് ജാസിം അൽ മിദ്ഫ, ആർക്കിയോളജി അതോറിറ്റി ഡയറക്ടർ ജനറർ ഈസ യുസിഫ് എന്നിങ്ങനെ നിരവധി പ്രമുഖർ ചടങ്ങിന്റെ ഭാ​ഗമായി.

 

ഷുറൂഖും അസുലിനും ചേർന്നു പുറത്തിറക്കുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ പുസ്തകമാണ് ‘ഷാർജ – ദി കാപ്പിറ്റൽ ഓഫ് കൾച്ചർ’. നേരത്തെ, മെലീഹയുടെ ചരിത്രവും വർത്തമാനവും കേന്ദ്രീകരിച്ച് ‘മെലീഹ – ആൻഷ്യന്റ് ട്രഷേഴ്സ് ഓഫ് യുഎഇ’ എന്ന പുസ്തകം 2024 ഷാർജ പുസ്തകമേളയിൽ വച്ച് പ്രകാശനം ചെയ്യപ്പെട്ടിരുന്നു. വായനാസമൂഹത്തിൽ നിന്ന് വലിയ സ്വീകാര്യത ലഭിച്ച ഈ പുസ്തകം പ്രദേശത്തിന്റെ പൗരാണികചരിത്രവും പുരാവസ്തുഖനനങ്ങളെക്കുറിച്ചുമെല്ലാം വിശദമായി അടയാളപ്പെടുത്തിയിരുന്നു.

 

കലക്ടേഴ്സ് എഡിഷനായി പുറത്തിറക്കിയ പുസ്തകത്തിന്റെ കോപ്പികൾ ഷാർജ ഹൗസ് ഓഫ് വിസ്ഡത്തിലും തെരഞ്ഞെടുത്ത രാജ്യാന്തര പുസ്തകകടകളിലും ലഭ്യമാവും.

Tags: ഷാർജSharjah - The Cultural Capital - Book Launch - SHUROOQ'ഷാർജ- ദി കാപ്പിറ്റൽ ഓഫ് കൾച്ചർ'ഹെർ ഹൈനസ് ഷെയ്ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി

Latest News

കുട്ടികൾക്കിടയിൽ വേർതിരിവിന് കാരണമാവും ; സ്കൂളുകളിലെ കളർഡ്രസ് ഉപയോ​ഗത്തിനെതിരെ കെഎസ്‍യു

പ്രതിപക്ഷ ഉപനേതൃപദവി: കീഴ്വഴക്കം ഓർമ്മിപ്പിച്ച് എം വി ഗോവിന്ദൻ; നിലപാടിൽ മാറ്റമില്ലെന്ന് ബിനോയ് വിശ്വം

‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

ജനങ്ങളുടെ പ്രതീക്ഷകൾ സാക്ഷത്കരിക്കും, നയപ്രഖ്യാപനത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍ 

‘പാർട്ടി അഭിമാനം സിപിഐഎമ്മിന് മുൻപിൽ പണയം വെയ്ക്കേണ്ടതില്ല’; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടില്ലെന്ന് CPI

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies