ചെന്നൈ: നിയമനക്കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയുടെ ജാമ്യഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. ചെന്നൈ സെഷന്‍സ് കോടതി പ്രിന്‍സിപ്പല്‍ ജഡ്ജി എസ് അല്ലിയാണ് വിധി പറയുന്നത്. സെന്തിലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ബൈപാസ് ശസ്ത്രക്രിയക്കായി സെന്തില്‍ ബാലാജിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന അപേക്ഷയും കോടതി പരിഗണിക്കും. മന്ത്രിയുടെ ജീവന്‍ അപകടത്തിലാണെന്നും, അറസ്റ്റ് ചെയ്ത രീതി മനുഷ്യാവകാശ ലംഘനം ആണെന്നും സെന്തിലിന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു.
read also:ഡോ. വന്ദന കൊലക്കേസ്: പ്രതി സാമൂഹികവിരുദ്ധ വ്യക്തിത്വത്തിന് ഉടമയെന്ന് മെഡിക്കൽ റിപ്പോർട്ട്
എന്നാല്‍ മന്ത്രി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, ജാമ്യം അനുവദിക്കരുതെന്നുമാണ് ഇഡി ആവശ്യപ്പെടുന്നത്. ചോദ്യം ചെയ്യലിനായി സെന്തില്‍ ബാലാജിയെ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നും ചൂണ്ടിക്കാട്ടി ഇഡി അപേക്ഷ നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രിയിലെ മെഡിക്കല്‍ റിപ്പോര്‍ട്ട് വിശ്വസനീയമല്ലെന്നും, സ്വതന്ത്ര മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നുമാണ് ഇഡിയുടെ വാദം.
മന്ത്രിയുടെ ഹൃദയ ധമനിയില്‍ മൂന്ന് ബ്ലോക്ക് കണ്ടെത്തിയെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ആശുപത്രി പുറത്ത് വിട്ടിരുന്നു. മുമ്പ് ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസിലാണ് സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. അതിനിടെ ബാലാജിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാണിച്ച് ഭാര്യ മദ്രാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം