കോഴിക്കോട്: ദേശീയ തലത്തിൽ മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനായി നടത്തിയ നീറ്റ് പരീക്ഷയുടെ ഫലം പുറത്തുവന്നു. കോഴിക്കോട് സ്വദേശിനിയായ ആര്യ ആര്‍.എസ് കേരളത്തില്‍ ഒന്നാമതായി. 20 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയില്‍ 720-ല്‍ 711 മാര്‍ക്ക് നേടിയാണ് ആര്യ കേരളത്തിന്റെ അഭിമാനമായത്.
മികച്ച സ്കോർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ കേരളത്തിൽ ഒന്നാമതാകുമെന്ന് കരുതിയില്ലെന്നും ആര്യ പ്രതികരിച്ചു. ആദ്യ 50 റാങ്കുകളിൽ 40ഉം ആൺകുട്ടികളാണ്.
അഖിലേന്ത്യാ തലത്തില്‍ 23-ാം റാങ്കാണ് ആര്യ നേടിയത്. പെണ്‍കുട്ടികളുടെ റാങ്കില്‍ മൂന്നാം സ്ഥാനവും ആര്യ സ്വന്തമാക്കി. കോഴിക്കോട് താമരശ്ശേരി സ്വദേശിനിയായ ആര്യ പോലീസ് ഉദ്യോഗസ്ഥനായ തൂവക്കുന്നുമ്മല്‍ രമേശ് ബാബുവിന്റെയും ഷൈമയുടെയും മകളാണ്.
Read more: മോൻസൻ മാവുങ്കൽ കേസ്; കെ.സുധാകരനെതിരായ പരാതി ഇ ഡി അന്വേഷിക്കും
താമരശ്ശേറി അല്‍ഫോന്‍സാ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞ ഒരു വര്‍ഷമായി പാല ബ്രില്യന്റ് കോച്ചിങ് സെന്ററില്‍ പരിശീലനം നടത്തിവരികയായിരുന്നു. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായ അര്‍ച്ചന ആര്‍.എസ് സഹോദരിയാണ്.
ഒന്നാം റാങ്ക് രണ്ടു പേർ ചേർന്ന് പങ്കിട്ടു. 99.99 ശതമാനം സ്കോറോടെയാണ് തമിഴ്നാട്, ആന്ധ്രാ സ്വദേശികൾ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.
തമിഴ്നാട്ടിൽ നിന്നുള്ള പ്രബഞ്ജനും ആന്ധ്രാ പ്രദേശിൽ നിന്നുള്ള ബോറ വരുൺ ചക്രവർത്തിക്കുമാണ് ഒന്നാം റാങ്ക്. തമിഴ്‌നാട് സ്വദേശി കൗസ്തവ് ബൗരിക്കാണ് മൂന്നാം റാങ്ക്.
ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം https://neet.nta.nic.in എന്ന ഒഫിഷ്യല്‍ വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















