പട്‌ന: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ ഏകീകരണത്തിന് ഒരുക്കങ്ങള്‍ നടത്തിവരുന്നതിനിടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് തിരിച്ചടി. ഹിന്ദു സ്ഥാനി അവാമി മോര്‍ച്ച (എച്ച്എഎം) അധ്യക്ഷനും മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ മകനുമായ സന്തോഷ് കുമാര്‍ സുമന്‍ മന്ത്രിസ്ഥാനം രാജിവെച്ചു.
നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യ സര്‍ക്കാരില്‍ പട്ടിക ജാതി-വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു സന്തോഷ്. തന്റെ പാര്‍ട്ടി നിലനില്‍പ്പ് ഭീഷണിയിലാണെന്നും അതുകൊണ്ടാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുസ്ഥാനി അവാം മോർച്ചയെ (എച്ച്എഎം) ജനതാദളിൽ (യു) ലയിക്കാൻ നിതീഷ് കുമാർ സമ്മർദ്ദം ചെലുത്തുന്ന സാഹചര്യത്തിലാണ് രാജിയെന്ന് സന്തോഷ് കുമാർ സുമൻ വെളിപ്പെടുത്തി. പട്നയിൽ ചേരുന്ന പ്രതിപക്ഷ നേതൃയോഗത്തിനു എച്ച്എഎമ്മിനു ക്ഷണം ലഭിച്ചില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. എച്ച്എഎമ്മിന്റെ നിലനിൽപിനു വേണ്ടിയാണു രാജി. ആർജെഡി – ജെഡിയു കക്ഷികൾക്ക് എതിർപ്പില്ലെങ്കിൽ എച്ച്എഎം മഹാസഖ്യത്തിന്റെ ഭാഗമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. എച്ച്എഎമ്മിനു നാല് എംഎൽഎമാരാണുള്ളത്.
Read more: മോൻസൻ മാവുങ്കൽ കേസ്; കെ.സുധാകരനെതിരായ പരാതി ഇ ഡി അന്വേഷിക്കും
മഹാസഖ്യത്തിൽ അടുത്തിടെയായി എച്ച്എഎം ഇടഞ്ഞു നിൽക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ എച്ച്എഎമ്മിന് അഞ്ചു സീറ്റ് വേണമെന്നു ജിതൻ റാം മാഞ്ചിയും സന്തോഷ് കുമാർ സുമനും പരസ്യമായി ആവശ്യപ്പെട്ടിരുന്നു. നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനമൊഴിയുകയാണെങ്കിൽ പകരം തേജസ്വി യാദവിനേക്കാൾ യോഗ്യൻ സന്തോഷ് കുമാർ സുമനാണെന്ന ജിതൻ റാം മാഞ്ചിയുടെ പരാമർശവും വിവാദമായിരുന്നു. ഡൽഹിയിൽ ജിതൻ റാം മാഞ്ചി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് എച്ച്എഎം മഹാസഖ്യത്തിൽ വിമത നിലപാടിലേക്കു മാറിയതെന്നും ആരോപണമുണ്ട്.
നാല് എംഎല്‍എമാരുള്ള എച്ച്എഎം മഹാസഖ്യം വിട്ടാലും നിതീഷ് സര്‍ക്കാരിന്റെ നിലനില്‍പ്പിന് ഭീഷണിയാകില്ല. എന്നാല്‍ ഒരു ദളിത് വോട്ട് ബാങ്കുള്ള പാര്‍ട്ടിയുടെ പടിയിറക്കം മഹാസഖ്യത്തിന് ക്ഷീണം ചെയ്‌തേക്കും. സന്തോഷ് കുമാര്‍ സുമന്‍ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയുടെ ഏക എംഎല്‍സിയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















