കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കാറിടിച്ച് നാലു വയസുകാരൻ മരിച്ചു. ആനക്കല്ല് ഗവ. എൽ.പി സ്കൂളിലെ യു.കെ. ജി വിദ്യാർഥി ഹെവൻ രാജേഷ് ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് നാലിന് ആനക്കല്ല് തടിമില്ലിന് സമീപത്താണ് അപകടം നടന്നത്. സ്കൂളിൽ നിന്ന് അമ്മയോടൊപ്പം വീട്ടിലേക്ക് മടങ്ങുന്ന വേളയിലാണ് കുട്ടി അപകടത്തിൽപ്പെട്ടത്.
read also :നിഹാലിൻ്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
റോഡിന്റെ മറുവശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ, പാഞ്ഞെത്തിയ കാർ കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടൻ 26ാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















