പുനലൂർ: പുനലൂരിൽ തെന്മലക്ക് സമീപം ഉറുകുന്നിൽ കനാലിലേക്ക് മിനിലോറി മറിഞ്ഞ് രണ്ട് തൊഴിലാളികൾ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ഒറ്റക്കൽ റെയിൽവേ സ്റ്റേഷനു സമീപം ഒരു വീടിന്റെ കോൺക്രീറ്റിനു കരുനാഗപ്പള്ളിയിൽ നിന്നും വന്ന തൊഴിലാളികളാണ് അപകടത്തിലായത്.
ഞായറാഴ്ച ഉച്ചയ്ക്ക് കല്ലട ജലസേചന പദ്ധതിയുടെ വലതുകാര കനാലിൽ ഉറുകുന്ന് കനാൽ പാലത്തിന് സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ട മിനിലോറി 75 അടിയോളം താഴ്ചയുള്ള കനാലിലേക്ക് മറിയുകയായിരുന്നു.
Read also: നെടുമങ്ങാട് ആശുപത്രിയിൽ ഒന്നര വയസുകാരി മരിച്ച സംഭവം; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി
നാട്ടുകാരും തെന്മല പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















