ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഉദ്യോഗസ്ഥ നിയമനങ്ങളില്‍ കേന്ദ്രത്തിന് അവകാശം നല്‍കുന്ന ഓര്‍ഡിനന്‍സില്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സര്‍വീസസ് ഓര്‍ഡിനന്‍സ് വഴിയുള്ള കേന്ദ്രത്തിന്റെ ആദ്യത്തെ ആക്രമണം ഡല്‍ഹിക്കെതിരെയാണെന്നും പിന്നാലെ മറ്റു സംസ്ഥാനങ്ങളിലും ഇത് കൊണ്ടുവരുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. രാംലീല മൈതാനത്ത് എ.എ.പി. സംഘടിപ്പിച്ച മഹാ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡൽഹിയിൽ ഏകാധിപത്യമാണ്. ലഫ്റ്റനന്റ് ഗവർണറാണ് മേധാവി. ജനങ്ങൾക്ക് അവർക്ക് വേണ്ടവർക്ക് വോട്ട് ചെയ്യാം. പക്ഷേ, കേന്ദ്രം ഡൽഹി ഭരിക്കും -കെജ്രിവാൾ പറഞ്ഞു.
Read also: നെടുമങ്ങാട് ആശുപത്രിയിൽ ഒന്നര വയസുകാരി മരിച്ച സംഭവം; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി
ഞാൻ രാജ്യം മുഴുവൻ സഞ്ചരിക്കുന്നു. ഡൽഹിയിലെ ജനങ്ങൾ ഒറ്റക്കല്ലെന്ന് ഉറപ്പുവരുത്താൻ ഞാൻ ആഗ്രഹിക്കുന്നു. രാജ്യത്തെ 140 കോടി ജനങ്ങൾ അവർക്കൊപ്പമുണ്ട്. ഇത്തരത്തിൽ ആക്രമിക്കപ്പെടുന്ന ആദ്യ സിറ്റിയാണ് ഡൽഹി. അവർ രാജസ്ഥാനും മറ്റ് സംസ്ഥാനങ്ങൾക്കും ഇത്തരം ഓർഡിനൻസ് കൊണ്ടുവരും -കെജ്രിവാൾ ആരോപിച്ചു.
മനീഷ് സിസോദിയയുടെയും സത്യേന്ദർ ജയിനിന്റെയും അറസ്റ്റ് ഡൽഹിയിലെ ഡൽഹിയിലെ പ്രവർത്തനങ്ങൾ തടസപ്പെടുത്താൻ വേണ്ടിയാണ്. പക്ഷേ, ഞങ്ങൾക്ക്100 സിസോദിയമാരും 100 ജെയിൻമാരുമുണ്ട്. അവർ നല്ല പ്രവർത്തനങ്ങൾ തുടരും – മുഖ്യമന്ത്രി വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സത്യേന്ദര്‍ ജെയിനിനെ കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലും, ഡല്‍ഹി മദ്യനയക്കേസില്‍ മനീഷ് സിസോദിയയെ ഇക്കഴിഞ്ഞ ഫെബ്രുവരിയിലുമാണ് അറസ്റ്റുചെയ്തത്.
രാംലീല മൈതാനത്തു നടന്ന പരിപാടിയില്‍ രാജ്യസഭാ എം.പി. കപില്‍ സിബലും പങ്കെടുത്തിരുന്നു. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ ഐക്യം സാധ്യമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് അദ്ദേഹം പ്രധാനമായും പ്രസംഗിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















