ന്യൂഡൽഹി: രാജ്യത്ത് പുതുതായി 50 മെഡിക്കൽ കോളജ് കൂടി അനുവദിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ ആകെ 702 മെഡിക്കൽ കോളജുകളും ഒരു ലക്ഷത്തിലധികം മെഡിക്കൽ സീറ്റുകളുമാകും. അതേസമയം കേരളത്തിന് ഒരു മെഡിക്കൽ കോളജ് പോലും അനുവദിച്ചിട്ടില്ല.
വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളജ് അനുവദിക്കണമെന്ന് കേരള സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേരളത്തിന്റെ ആവശ്യങ്ങൾ പരിഗണിച്ചില്ല.
തെലുങ്കാനയിൽ 13, ആന്ധ്രാ പ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ അഞ്ച്, മഹാരാഷ്ട്ര നാല്, ആസാം ഗുജറാത്ത്, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ മൂന്ന്, ഹരിയാന, ജമ്മു കാഷ്മീർ, ഒഡീഷ, പഞ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ രണ്ട്, മധ്യപ്രദേശ്, നാഗലാൻഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഒന്നും വീതം മെഡിക്കൽ കോളജുകളാണ് പുതുതായി ആരംഭിക്കുന്നത്.
Read more: മാവേലിക്കരയില്‍ നാല് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവം; പിതാവ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു
8195 സീറ്റുകളാണ് വർധിക്കുന്നത്. 50 മെഡിക്കൽ കോളജിൽ 30 എണ്ണം സർക്കാർ മേഖലയിലും 20 എണ്ണം സ്വകാര്യ മേഖലയിലുമാണ്.
നേരത്തെ നഴ്സിങ് കോളേജുകള്‍ അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തിലും കേരളത്തെ കേന്ദ്രം അവഗണിച്ചിരുന്നു. അത് വലിയ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. ഇപ്പോള്‍ അനുവദിച്ച കോളേജുകളില്‍ 30 സര്‍ക്കാര്‍ കോളേജുകളും 20 സ്വകാര്യ കോളേജുകളുമാണ്. ഇവയില്‍ ട്രസ്റ്റുകള്‍ക്ക് അനുവദിച്ചതുമുണ്ട്. പട്ടിക ഔദ്യോഗികമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല.
കേരളത്തിന്റെ ആരോഗ്യരംഗത്തിന് കേന്ദ്രം പരിഗണന നല്‍കുന്നില്ലെന്ന വിമര്‍ശനം നിലനില്‍ക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടി. പുതുതായി 8195 എംബിബിഎസ് സീറ്റുകളും അനുവദിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം