ന്യൂയോർക്ക് സിറ്റി: കനത്ത പുകയിൽ വലഞ്ഞിരിക്കുകയാണ് അമേരിക്കൻ നഗരമായ ന്യൂയോർക്ക്. പലയിടങ്ങളിലെയും സ്‌കൂളുകൾ അടച്ചുപൂട്ടി. പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ന്യൂയോർക്കിലെ വായു ഗുണനിലവാരം ഏറ്റവും മോശമായ അവസ്ഥയിൽ എത്തിയിരിക്കുകയാണെന്നും പുറത്തിറങ്ങുന്നവർ നിർബന്ധമായും N95 മാസ്‌ക് ധരിക്കണമെന്നും അധികൃതർ നിർദേശം നൽകി.
ഓറഞ്ച് നിറത്തിൽ കട്ടിയുള്ള പുക നഗരത്തെ മൂടിയത് ഗതാഗതത്തെയും ബാധിച്ചു. ഡ്രൈവർമാർക്ക് കാഴ്ച മങ്ങുന്നത് അപകടങ്ങൾക്ക് കാരണമായേക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. പുക വ്യോമഗതാഗത്തെയും ബാധിച്ചു. ചില വിമാനങ്ങൾ താൽക്കാലികമായി റദ്ദാക്കി.
Read more: മാവേലിക്കരയില്‍ നാല് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവം; പിതാവ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു
115 മില്യൺ ആളുകളെയെങ്കിലും മലീനീകരണം ബാധിക്കുമെന്നും പതിമൂന്നോളം യുഎസ് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. രാജ്യം വായുമലിനീകരണത്തിന്‍റെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും എല്ലാവരും സ്വയം സുരക്ഷ ഉറപ്പാക്കണമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
അതിനിടെ, കാനഡയിലെ കാട്ടുതീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ചെറുതും വലുതുമായി 450 സ്ഥലങ്ങളിലാണ് തീ പടർന്നുപിടിക്കുന്നത്. ചരിത്രത്തിലെ എറ്റവും വിനാശകാരിയായ കാട്ടുതീയാണ് കാനഡയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ മാദ്ധ്യമങ്ങളോട് പറഞ്ഞത്. തീ അണയ്ക്കാനുള്ള എല്ലാ സഹായവും അമേരിക്ക കാനഡയ്ക്ക് വാഗ്‌ദാനം ചെയ്തിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളിൽ തീ അണയ്ക്കാനാവും എന്നാണ് കനേഡിയൻ അധികൃതർ പറയുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം